Floor Test | ഹരിയാനയില്‍ വിശ്വാസ വോടെടുപ്പ് നടത്തണം: ഗവര്‍ണര്‍ക്ക് കത്തയച്ച് മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല

 


ചണ്ഡീഗഡ്: (KVARTHA) ഹരിയാനയില്‍ വിശ്വാസ വോടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍കാരിന് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് വിശ്വാസ വോടെടുപ്പ് നടത്തണമെന്ന ആവശ്യം ചൗട്ടാല ഉയര്‍ത്തുന്നത്. സര്‍കാരിന് ഭൂരിപക്ഷം നഷ്ടമായതായി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് അയച്ച കത്തില്‍ ചൗട്ടാല ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ചയാണ് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി രണ്ടു മാസം മുന്‍പ് സര്‍കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. പിന്നീട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി സര്‍കാര്‍ രൂപീകരിച്ചത്. സര്‍കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ജെജെപി പിന്തുണയ്ക്കുമെന്ന് ചൗട്ടാല പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും തന്നെ ഇതുവരെ നല്‍കിയിട്ടില്ല.

Floor Test | ഹരിയാനയില്‍ വിശ്വാസ വോടെടുപ്പ് നടത്തണം: ഗവര്‍ണര്‍ക്ക് കത്തയച്ച് മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല

ഹരിയാനയില്‍ ബിജെപി സര്‍കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍കാരിന് പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി വ്യക്തമാക്കി. 90 അംഗ നിയമസഭയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. ഇതില്‍ 40 പേരാണ് ബിജെപി അംഗങ്ങള്‍.

എച് എല്‍ പി അംഗത്തിന്റെയും സ്വതന്ത്ര അംഗമായ നയന്‍ പാല്‍ റാവത്തിന്റെയും പിന്തുണയും ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്റെ 30 അംഗങ്ങള്‍ ഉള്‍പെടെ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്. അതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Keywords: Haryana political crisis: Ex-BJP ally Dushyant Chautala seeks floor test in Assembly, writes to Governor, Haryana, News, Haryana Political Crisis, Politics, BJP, Congress, Letter, Governor, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia