Follow KVARTHA on Google news Follow Us!
ad

Haryana | ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം; സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

മുഖ്യമന്ത്രി രാജി വെക്കണമെന്ന് കോൺഗ്രസ്, Haryana, Congress, BJP, ദേശീയ വാർത്തകൾ, Politics
ചണ്ഡീഗഡ്: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേർന്നു. സംസ്ഥാനത്ത് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായും കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായും സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലെൻ, ധരംപാൽ ഗോന്ദർ എന്നീ മൂന്ന് എംഎൽഎമാരും പറഞ്ഞു.
  
News, News-Malayalam-News, National, National-News, Politics, Haryana Government Loses Majority As 3 Independent MLAs Support Congress.

മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എംഎൽഎമാർ ഇക്കാര്യം അറിയിച്ചത്. നയാബ് സിംഗ് സൈനി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഒരു മിനിറ്റ് പോലും തുടരാൻ അർഹതയില്ലെന്നും രാജി വെക്കണമെന്നും ഉദയ് ഭാൻ പറഞ്ഞു.


കണക്കിലെ കളികൾ

ജനനായക് ജനതാ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ഹരിയാനയിലെ 90 അംഗ സഭയിൽ ബിജെപി സർക്കാരിന് 48 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നു. അതിൽ 41 ബിജെപി എംഎൽഎമാരും ഹരിയാന ലോഖിത് പാർട്ടിയുടെ ഏക എംഎൽഎ ഗോപാൽ കാണ്ഡയും ആറ് സ്വതന്ത്രരും ഉൾപ്പെടുന്നു. മുൻ മുഖ്യമന്ത്രി മനോഹർ ലാലും മറ്റൊരു സ്വതന്ത്ര അംഗം രഞ്ജിത് ചൗട്ടാലയും നേരത്തെ രാജിവച്ചിരുന്നു. ഇതിനുശേഷം ബിജെപിയുടെ കണക്ക് 46 ആയി. ഇപ്പോൾ ഇതിൽ മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ 43 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് സർക്കാരിനുള്ളത്.

നിലവിൽ നിയമസഭയിൽ അംഗമല്ലാത്ത നയാബ് സിംഗ് സൈനി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ കണക്ക് 44 ആകും. എന്നാൽ ഭൂരിപക്ഷത്തിന് വേണ്ടത് 45 എംഎൽഎമാരുടെ പിന്തുണയാണ്, അത് സർക്കാരിന് ഇല്ല. നിലവിലെ സാഹചര്യത്തിൽ രണ്ട് ഒഴിവുകൾ മൂലം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 88 ആണ്. 43 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരിനുള്ളത്. അതായത് സർക്കാർ ന്യൂനപക്ഷമാണ്. ഹരിയാനയിൽ കോൺഗ്രസിന് 30 എംഎൽഎമാരും ജനനായക് ജനതാ പാർട്ടിക്ക് 10 എംഎൽഎമാരുമാണുള്ളത്. ഇന്ത്യൻ നാഷണൽ ലോക്ദളിന് ഒരു അംഗവുമുണ്ട്.

Keywords: News, News-Malayalam-News, National, National-News, Politics, Haryana Government Loses Majority As 3 Independent MLAs Support Congress.

Post a Comment