GST | ഏപ്രിലിലെ ജി എസ് ടി വരുമാനം മുൻ റെക്കോർഡുകൾ തകർത്തു; 12.4% കുതിപ്പോടെ 2.10 ലക്ഷം കോടി കടന്നു

 


ന്യൂഡെൽഹി: (KVARTHA) ഏപ്രിലിൽ രാജ്യത്തെ മൊത്ത ജിഎസ്ടി ശേഖരണം 2.10 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തേക്കാൾ 12.4 ശതമാനം കൂടുതലാണിത്. ആഭ്യന്തര ഇടപാടുകളിലും ഇറക്കുമതിയിലും ഉണ്ടായ ശക്തമായ വളർച്ചയാണ് ജിഎസ്ടി കലക്ഷനിലെ വർദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
  
GST | ഏപ്രിലിലെ ജി എസ് ടി വരുമാനം മുൻ റെക്കോർഡുകൾ തകർത്തു; 12.4% കുതിപ്പോടെ 2.10 ലക്ഷം കോടി കടന്നു

2023 ഏപ്രിലിൽ ജിഎസ്ടി ശേഖരണം 1.87 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾക്ക് ശേഷമുള്ള 2024 ഏപ്രിലിലെ അറ്റ ​​ജിഎസ്ടി ശേഖരം 1.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ച കൈവരിച്ചു. കേന്ദ്ര ജിഎസ്ടി വരുമാനം ഏപ്രിലിൽ 43,846 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 53,538 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി 99,623 കോടി രൂപയാണ്.

ഇതിൽ ഇറക്കുമതി ചെയ്ത ചരക്കുകളുടെ 37,826 കോടി രൂപ ഉൾപ്പെടുന്നു. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ലഭിച്ച 1,008 കോടി ഉൾപ്പെടെ 13,260 കോടി രൂപയാണ് സെസ് പിരിവ്. 2024 മാർച്ചിലെ ജിഎസ്ടി കളക്ഷൻ 1.78 ലക്ഷം കോടി രൂപയായിരുന്നു. മാർച്ചിലെ ജിഎസ്ടി ശേഖരണത്തിൽ റീഫണ്ടിനു ശേഷമുള്ള അറ്റ ​​ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ്.

Keywords: GST, Finance, Tax, National, New Delhi, April, Record, Domestic, Import, Finance Minister, Refunds, Central GST, Goods, Cess, GST collection hits record high at Rs 2.10 lakh crore in April.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia