Shot Dead | സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ കൊല്ലപ്പെട്ടു!

 


വാഷിംഗ്ടൺ: (KVARTHA) പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ച് വെടിയേറ്റ് മരിച്ചുവെന്നാണ് വിവരം. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗോൾഡിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ദല്ല-ലഖ്ബീർ സംഘം ഏറ്റെടുത്തിട്ടുണ്ട്.

Shot Dead | സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ കൊല്ലപ്പെട്ടു!

ഗോൾഡി ബ്രാർ കാനഡയിലാണെന്നാണ് കരുതിയിരുന്നത്. കാനഡയിൽ ഏറ്റവും കൂടുതൽ തിരയുന്ന 25 ക്രിമിനിലുകളിൽ ഒരാളാണ് ഇയാൾ. ഗോൾഡി ബ്രാറിൻ്റെ പിതാവ് പഞ്ചാബ് പൊലീസിൽ സബ് ഇൻസ്‌പെക്ടറായിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോൾഡി ബ്രാറിന്റെ പേര് മാധ്യമങ്ങളിൽ ചർച്ചയായത്. എന്നിരുന്നാലും, ഇതിന് മുമ്പും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്.

ചണ്ഡീഗഢിൽ ബന്ധുവായ ഗുർലാൽ ബ്രാറിൻ്റെ കൊലപാതകത്തിന് ശേഷമാണ് ഗോൾഡി ബ്രാർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. 2020 ഒക്ടോബർ 11 ന് രാത്രി ചണ്ഡീഗഡിലെ ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-1 ൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലബ്ബിന് പുറത്ത് പഞ്ചാബ് സർവകലാശാല (പിയു) വിദ്യാർത്ഥി നേതാവായിരുന്ന ഗുർലാൽ ബ്രാർ വെടിയേറ്റ് മരിക്കുകയായിരുന്നു.

2022 മെയ് 29നാണ് സിദ്ധു മൂസേവാല പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിന് സമീപം വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു. പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ മാലൗട്ടിൽ റാണാ സിദ്ധു എന്ന രഞ്ജിത് സിംഗ് കൊല്ലപ്പെട്ട സംഭവത്തിലും ഗോൾഡി ബ്രാറിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Keywords: News, World, National, Washington, Gangster Goldy Brar, Sidhu Moosewala, Murder, Shot Dead, Murder Case, Crime, Police,   Gangster Goldy Brar, Sidhu Moosewala Murder Mastermind, Shot Dead In California.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia