Sweat | തലയിലെ വിയര്‍പ്പ് വില്ലന്‍ തന്നെ! മുടിയുടെ ആരോഗ്യം നശിക്കാന്‍ ഇത് കാരണമാകുന്നു; പരിഹാരം ഇതാ

 


കൊച്ചി: (KVARTHA) ചൂട് കാലത്ത് ശരീരം മുഴുവനും വിയര്‍ക്കുന്നത് പതിവാണ്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തലയും അതുപോലെ വിയര്‍ത്തൊഴുകാറുണ്ട്. വിയര്‍പ്പ് മുടിക്ക് ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല. 

ശരീരത്തിലെ വിയര്‍പ്പിനേക്കാളേറെ പ്രശ്നം തലയോട്ടി വിയര്‍ക്കുന്നതാണ്. കാരണം ശരീരം വിയര്‍ക്കുമ്പോള്‍ അത് വസ്ത്രങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ട്. എന്നാല്‍ തലയോട്ടി വിയര്‍ക്കുമ്പോള്‍ വിയര്‍പ്പ് തലയോട്ടിയില്‍ തങ്ങിനില്‍ക്കുകയും ഇതിന്റെ ഫലമായി ചൊറിച്ചിലും താരനും പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

Sweat | തലയിലെ വിയര്‍പ്പ് വില്ലന്‍ തന്നെ! മുടിയുടെ ആരോഗ്യം നശിക്കാന്‍ ഇത് കാരണമാകുന്നു; പരിഹാരം ഇതാ


തലയോട്ടി അമിതമായി വിയര്‍ക്കുന്നതിനെ ഹൈപ്പര്‍ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. ഇതുകൊണ്ടുള്ള ഒരു പ്രധാന പ്രശ്നം വിയര്‍പ്പ് തലയോട്ടി ഉണങ്ങാന്‍ കാരണമാകുകയും അത് പുതിയ മുടിയിഴകളുടെ വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്യുന്നു എന്നതാണ്. മാത്രമല്ല, വിയര്‍പ്പിലെ ഉപ്പുകണങ്ങള്‍ മുടിയുടെ സ്വാഭാവിക നിറത്തെ ബാധിക്കുകയും എളുപ്പത്തില്‍ നരക്കുകയും ചെയ്യുന്നു.

എല്ലാത്തിനും ഉപരിയായി വിയര്‍പ്പ് മൂലം മുടിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നു. എന്നാല്‍ വിഷമിക്കേണ്ടതില്ല. വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും വിയര്‍പ്പില്‍ നിന്നും നമ്മുടെ മുടിയെയും തലയോട്ടിയെയും സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ആരോഗ്യകരമായ ചില പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് അറിയാം.

*ഗോതമ്പുചെടി ജ്യൂസ്

ഗോതമ്പുചെടി ജ്യൂസില്‍ വൈറ്റമിന്‍ എ, സി, ബി12, ബി6 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു സ്പൂണ്‍ ഗോതമ്പുചെടി ജ്യൂസ് കുടിക്കുന്നതിലൂടെ വിയര്‍പ്പ് പ്രശ്നങ്ങള്‍ കുറയ്ക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിയര്‍പ്പ് മൂലം ശരീരത്തിനുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനും ഇത് നല്ലതാണ്.

*തക്കാളി നീര്


തക്കാളിയില്‍ കാന്‍സറിനെതിരെ പോരാടുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ വിയര്‍പ്പ് പുറത്തെത്തുന്ന സുഷിരങ്ങളെ ചുരുക്കി വിയര്‍പ്പ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ആഹാരത്തില്‍ തക്കാളി കൂടുതലായി ഉള്‍പെടുത്തുക. വിയര്‍ക്കുന്നത് തടയാന്‍ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. തക്കാളി കഴിക്കുന്നതോ കുടിക്കുന്നതോ ഇഷ്ടമല്ലെങ്കില്‍ അടിച്ച് തലയില്‍ പുരട്ടിയാലും മതി.

*വെളിച്ചെണ്ണ

വിയര്‍പ്പും ദുര്‍ഗന്ധവും തടയുന്ന സ്വാഭാവിക എണ്ണയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ലൗറിക് ആസിഡ് വിയര്‍പ്പുണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ തലയില്‍ പുരട്ടി കുളിക്കുക.

*ഉരുളക്കിഴങ്ങ്


ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം വലിച്ചെടുക്കാനും അങ്ങനെ തലയോട്ടി ഉള്‍പെടെയുള്ള സ്ഥലങ്ങളിലെ വിയര്‍പ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിനായി ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ച് തലയോട്ടിയില്‍ 10-15 മിനുട്ട് ഉരക്കുക.

*ആപ്പിള്‍ സിഡര്‍ വിനാഗിരി


ആപ്പിള്‍ സിഡര്‍ വിനാഗിരി തലയോട്ടിയുടെ പിഎച്ച് ബാലന്‍സ് വീണ്ടെടുക്കുന്നു. വിയര്‍പ്പിനെ ഒരു പരിധി വരെ തടയാനും ഇതിന് കഴിയും. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ഇളംചൂടുവെള്ളത്തില്‍ കലക്കി തലയോട്ടിയില്‍ പതുക്കെ മസാജ് ചെയ്തുകൊടുക്കുക. 30 മിനുറ്റ് തലയില്‍ വെച്ചതിന് ശേഷം ഇത് കഴുകിക്കളയുക. വിനാഗിരി തലയോട്ടിയിലെ ബാക്ടീരിയകളെ നീക്കം ചെയ്യുകയും വിയര്‍പ്പ് പുറത്തുവരുന്ന സുഷിരങ്ങള്‍ അടക്കുകയും ചെയ്യും.

*ചെറുനാരങ്ങ-തേങ്ങാ വെള്ളം

രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് കുറച്ച് ടേബിള്‍ സ്പൂണ്‍ തേങ്ങാവെള്ളവുമായി ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക. 15-20 മിനുറ്റ് ഇത് തലയില്‍ വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. 


അമിതമായി വിയര്‍ത്തൊഴുകുന്നത് തടയാനും എണ്ണമയവും അഴുക്കും നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചെറുനാരങ്ങയുടെ അമ്ലഗുണം തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും അമിത വിയര്‍പ്പില്‍ നിന്ന് ഒരു പരിധി വരെ മോചനവും നല്‍കുന്നു.

Keywords: Easy ways to protect hair against summer heat, sweat, Kochi, News, Easy Ways, Protect Hair, Summer Heat, Sweat, Health Tips, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia