SWISS-TOWER 24/07/2023

Drawing Competition | ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവല്‍കരണം: സി എം എഫ് ആര്‍ ഐയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം

 


ADVERTISEMENT

കൊച്ചി: (KVARTHA) ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന് രാവിലെ 10 മണിക്ക് സി എം എഫ് ആര്‍ ഐയില്‍ വെച്ചാണ് മത്സരം. ആറ് വയസ്സ് വരെ സബ് ജൂനിയര്‍, ആറ് മുതല്‍ 12 വരെ ജൂനിയര്‍, 12 മുതല്‍ 18 വയസ്സ് വരെ സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

Drawing Competition | ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവല്‍കരണം: സി എം എഫ് ആര്‍ ഐയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ cmfrimbemd@gmail(dot)com എന്ന വിലാസത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍- 9497189941. സി എം എഫ് ആര്‍ ഐയില്‍ നടക്കുന്ന അന്താരാഷ്ട്ര ജൈവവൈവിധ്യദിനാചരണ പരിപാടിയില്‍ ദേശീയ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സന്‍ ഡോ ബി മീനാകുമാരി മുഖ്യാതിഥിയാകും.

Keywords: Drawing competition for students at CMFRI, Kochi, News, Drawing Competition, Students, CMFRI, Chief Gust, Awareness, CMFRI, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia