Court Order | മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍

 


തിരുവനന്തപുരം: (KVARTHA) കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയത്.

മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഇയാളുടെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് യദു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.

ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്.

Court Order | മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍

എന്നാല്‍ സമാനസ്വഭാവമുളള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍കാര്‍ കോടതിയെ അറിയിക്കാനാണ് സാധ്യത. കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എക്കുമെതിരെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയലിന്റെ ഹര്‍ജിയിലായിരുന്നു നടപടി. എന്നാല്‍, ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍, എംല്‍എല്‍എ, കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ എന്നിങ്ങനെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം, ബസിലെ സിസിടിവിയുടെ മെമറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെ എസ് ആര്‍ ടി സി വര്‍ക്‌ഷോപില്‍ വച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പെടെ ബസ് ഓടിച്ചവര്‍, ബസിലുണ്ടായിരുന്ന കന്‍ഡക്ടര്‍മാര്‍ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

Keywords: News, Kerala, Thiruvananthapuram-News, Judiciary, Police, Booked, Case, Arya Rajendran, Sachin Dev, KSRTC Bus, Issue, Thiruvananthapuram News, Kerala News, Imposed, Court, Court ordered booked against Arya Rajendran and Sachin Dev on KSRTC bus issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia