Complaint | 'അംഗൻവാടി ജീവനക്കാരുടെ അശ്രദ്ധ, തിളച്ച പാൽ വായിൽ ഒഴിച്ചു നൽകി'; 5 വയസുള്ള കുഞ്ഞിന് പൊള്ളലേറ്റതായി പരാതി

 


തലശേരി: (KVARTHA) മാനസിക വെല്ലുവിളി നേരിടുന്നതുമായ പിഞ്ചുകുഞ്ഞിനോട് അംഗൻവാടി ജീവനക്കാർ അനാസ്ഥ കാണിച്ചുവെന്ന് പരാതി. അംഗൻവാടി ജീവനക്കാർ തിളച്ച പാൽ അശ്രദ്ധമായി കുഞ്ഞിന്റെ വായിൽ ഒഴിച്ചു നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റതായാണ് രക്ഷിതാക്കളുടെ പരാതി. അഞ്ചു വയസുകാരനായ കുട്ടിക്കാണ് മുഖത്തും വായിലും പൊള്ളലേറ്റത്.
  
Complaint | 'അംഗൻവാടി ജീവനക്കാരുടെ അശ്രദ്ധ, തിളച്ച പാൽ വായിൽ ഒഴിച്ചു നൽകി'; 5 വയസുള്ള കുഞ്ഞിന് പൊള്ളലേറ്റതായി പരാതി

ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ കുഞ്ഞ്. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. അംഗൻവാടി ജീവനക്കാർ യാതൊരു ശ്രദ്ധയുമില്ലാതെ തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് അംഗൻവാടി ജീവനക്കാരുടെ വിശദീകരണം.

Keywords:  News, Malayalam-News, Kannur, Complaint against Anganwadi staff.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia