Suspended | ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയാറായില്ല; ടോക്യോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയാറായില്ലെന്ന കാരണത്താല്‍ ഇന്‍ഡ്യന്‍ ഗുസ്തിതാരവും ടോക്യോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് നടപടി. സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയാറായില്ലെന്നതാണ് പുനിയയ്ക്കെതിരെയുള്ള ആരോപണം. ഇതോടെയാണ് താരത്തിനെതിരെ ഏജന്‍സി നടപടി സ്വീകരിച്ചത്.

ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് പുനിയയുടെ പരിശോധനാ സാംപിളുകള്‍ ശേഖരിക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ശ്രമിച്ചുവെങ്കിലും അദ്ദേഹം തയാറായില്ലെന്നാണ് ആരോപണം.

Suspended | ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയാറായില്ല; ടോക്യോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍

മാര്‍ച് 10-നാണ് സംഭവം. തുടര്‍ന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (ഡബ്ല്യുഎഡിഎ)യെ എന്‍എഡിഎ വിവരം ധരിപ്പിച്ചു. ഇരു ഏജന്‍സികളും നടത്തിയ ചര്‍ചകള്‍ക്കൊടുവില്‍ എന്‍എഡിഎ ഏപ്രില്‍ 23-ന് പുനിയയ്ക്ക് നോടിസ് അയച്ചു. നോടിസിന് മറുപടി നല്‍കാന്‍ മേയ് ഏഴ് വരെ എന്‍എഡിഎ സമയമനുവദിച്ചിട്ടുണ്ട്.

സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. സസ്പെന്‍ഷന്‍ തുടരുന്നപക്ഷം ഒളിംപിക്സിനുള്ള ട്രയല്‍സില്‍നിന്നും പുനിയക്ക് വിട്ടുനില്‍ക്കേണ്ടി വരും. ഇന്‍ഡ്യയില്‍ യോഗ്യത മാചില്‍ പരാജയപ്പെട്ടാലും, സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിംപിക്സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് 31-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ പുനിയയ്ക്ക് ക്ഷണം ലഭിച്ചേക്കും.

Keywords: Bajrang Punia provisionally suspended by NADA ahead of Olympic selection trials, New Delhi, News, Bajrang Punia, Suspended, Notice, Olympic Selection Trials, NADA ,Samples, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia