SWISS-TOWER 24/07/2023

Arvind Kejriwal | 'രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം'; അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. നാലാം നമ്പർ ഗേറ്റിലൂടെ പുറത്തുവന്നപ്പോൾ, കേജ്‌രിവാളിനെ ആൾക്കൂട്ടം പതാക വീശിയും മുദ്രാവാക്യം വിളികളുമായി സ്വീകരിച്ചു. ഭാര്യ സുനിത കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയ മുതിർന്ന നേതാക്കളും ജയിലിന് പുറത്ത് എത്തിയിരുന്നു.
  
Arvind Kejriwal | 'രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണം'; അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി

പാർട്ടി ഓഫിസിലേക്ക് റോഡ് ഷോയായാണ് കേജ്‌രിവാള്‍ പോകുന്നത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. ദൈവം തനിക്കൊപ്പമാണെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. സുപ്രീം കോടതിയിലെ ജഡ്ജുമാരോട് നന്ദി പറയുന്നു, അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 11 മണിക്ക് കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പോകും. ഒരു മണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ അനുമതിയില്ല. ജൂൺ രണ്ടിന് തിഹാർ ജയിലിൽ ഹാജരാകണം.

Keywords:  News, News-Malayalam-News, National, Election-News, Lok-Sabha-Election-2024, Arvind Kejriwal Leaves Jail After 50 Days.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia