Award | അഞ്ചാമത് അമൃതവര്‍ഷിണി പുരസ്‌കാരം പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ സി പവിത്രന്‍ മാസ്റ്റര്‍ക്ക് സമ്മാനിക്കും

 


കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് സപ്തസാരാ കള്‍ചറല്‍ മിഷന്റെ വാര്‍ഷികാഘോഷം അമൃതോത്സവം 2024 നോടനുബന്ധിച്ച് കലാ-സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ അമൃതവര്‍ഷിണി പുരസ്‌കാരം പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനായ സി പവിത്രന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുമെന്ന് സപ്തസാരാ കള്‍ചറല്‍ മിഷന്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും, ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

Award | അഞ്ചാമത് അമൃതവര്‍ഷിണി പുരസ്‌കാരം പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ സി പവിത്രന്‍ മാസ്റ്റര്‍ക്ക് സമ്മാനിക്കും
 
ഡോ. കുമ്മുള്ളി ശിവരാമന്‍ ചെയര്‍മാനും പി രവീന്ദ്രന്‍, വികെ സുരേഷ് ബാബു, എന്‍ ധനഞ്ജയന്‍, ഡയറക്ടര്‍ രാജേഷ് തന്ത്രികള്‍, സുനില്‍ മാങ്ങാട്ടിടം, രജനി ഗണേഷ്, ആര്‍ടിസ്റ്റ് സുരേഷ് കുത്തുപറമ്പ്, എ സജീവന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒമ്പതിന് വൈകുന്നേരം അഞ്ചുമണിക്ക് കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ പവിത്രന്‍ മാസ്റ്റര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും.

തുടര്‍ന്ന് നടക്കുന്ന സംഗീത നൃത്തശില്പത്തില്‍ കലാമണ്ഡലം ലീലാമണി ടീച്ചര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പയ്യന്നൂര്‍ കൃഷ്ണന്‍ മാസ്റ്റര്‍, എവി മജിലേഷ്, നര്‍ത്തകി ജീജി രാജേഷ്, കലാതിലകം ശ്രീഗംഗ തുടങ്ങിയ നിരവധി സംഗീത നൃത്ത കലാകാരന്‍മാര്‍ പങ്കെടുക്കും. അമ്യതകലാക്ഷേത്ര സപ്തസാര കള്‍ചറല്‍ മിഷന്റെ അഞ്ചാമത് പുരസ്‌കാരമാണ് ഇത്തവണത്തേത്.

മുന്‍ വര്‍ഷങ്ങളില്‍ പത്മശ്രീ കൈതപ്രം, കലാമണ്ഡലം ലീലാമണി ടീച്ചര്‍, പാരിസ് ലക്ഷ്മി, ശ്രീകുമാരന്‍ തമ്പി, എന്നിവര്‍ക്കാണ് സമര്‍പ്പിച്ചത്. അമൃതകലാ ക്ഷേത്ര സപ്തസാര കള്‍ചറല്‍ മിഷന്‍ ഡയറക്ടര്‍ രാജേഷ് തന്ത്രികള്‍, ഉപാദ്ധ്യക്ഷന്‍ എ സജീവന്‍, ജന: സെക്രടറി ശ്രീമതി ജീജാ പവിത്രന്‍, പ്രിന്‍സിപല്‍ ജീജി രാജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: 5th Amrita Varshini Award will be presented to renowned flute master C Pavithran, Kannur, News, Amrita Varshini Award, Flute Master, C Pavithran, Press Meet, Singer, G Venugopal,  Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia