Toddler Died | വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് കൊണ്ടുവന്ന ഡ്രൈ ഐസ് കഴിച്ച 3 വയസുകാരന് ദാരുണാന്ത്യം

 


ന്യൂഡെല്‍ഹി: (KVARTHA) അബദ്ധത്തില്‍ 'ഡ്രൈ ഐസ്' കഴിച്ച പിഞ്ചുബാലന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച ഖുശാന്ത് സാഹു എന്ന മൂന്ന് വയസുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. ആ സമയം, അവിടെ വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് വേണ്ടി വെച്ചിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.

ഇത്തരത്തില്‍ മാര്‍ച് മാസത്തില്‍ ഗുഡ്ഗാവിലെ ഒരു റസ്റ്റോറന്റില്‍ മൗത് ഫ്രഷ്‌നറിന് പകരം അബദ്ധത്തില്‍ ഡ്രൈ ഐസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ റസ്റ്റോറന്റില്‍ വെച്ച് രക്തം ഛര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Toddler Died | വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് കൊണ്ടുവന്ന ഡ്രൈ ഐസ് കഴിച്ച 3 വയസുകാരന് ദാരുണാന്ത്യം

എന്താണ് ഡ്രൈ ഐസ്?

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രീകൃത രൂപമായ ഡ്രൈ ഐസ് വേദികളില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാനായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ തെറ്റായ ഉപയോഗം വലിയ അപകടങ്ങള്‍ വരുത്തി വെയ്ക്കുകയും ചെയ്യും. ഇത് അബദ്ധത്തില്‍ കഴിച്ചാല്‍ പോലും 'കോള്‍ഡ് ബേണ്‍' എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേല്‍ക്കും. കടുത്ത തണുപ്പ് കാരണം ഇവ പൊള്ളലിന് സമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ കേടാകാതിരിക്കാന്‍ വേണ്ടി, മൈനസ് 78 ഡിഗ്രി സെല്‍ഷ്യസ് ഉപരിതല താപനിലയിലുള്ള ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് ഉരുകില്ലെന്നതിന് പുറമെ സാധനങ്ങളില്‍ ഈര്‍പം തട്ടില്ലെന്നത് കൂടി ഡ്രൈ ഐസ് ഉപയോഗിക്കുമ്പോഴുള്ള നേട്ടമാണ്.

Keywords: News, National, National-News, Local-News, 3-Year-Old Boy, Toddler, Died, Having, Dry Ice, Chhattisgarh, Wedding, marriage, Mother, Hospital, Treatment, Regional News, 3-Year-Old Boy Dies After Having Dry Ice At Chhattisgarh Wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia