Follow KVARTHA on Google news Follow Us!
ad

World Malaria Day | ഏപ്രിൽ 25 ലോക മലേറിയ ദിനം: സൂക്ഷിക്കണം മലമ്പനിയെ

ഓരോ വർഷവും ഏകദേശം 9 ലക്ഷം ആളുകൾ ഈ രോഗം മൂലം മരിക്കുന്നു World Malaria Day, History, Significance, Special Days, Health
ന്യൂഡെൽഹി: (KVARTHA) എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലമ്പനി അഥവാ മലേറിയ(Malaria) ദിനം ആചരിക്കുന്നു. മലമ്പനി നിയന്ത്രിക്കാനും തുടച്ചുനീക്കാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക മലമ്പനി ദിനത്തിന്റെ പ്രമേയം 'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' (Accelerating efforts to end malaria for a healthier, equitable world) എന്നതാണ്.


2007 ൽ ലോകാരോഗ്യ സംഘടന (WHO) ആണ് ഏപ്രിൽ 25 ലോക മലമ്പനി ദിനമായി പ്രഖ്യാപിച്ചത്. 1907 ൽ റോമിൽ നടന്ന അന്താരാഷ്ട്ര മലമ്പനി സമ്മേളനത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിനം തിരഞ്ഞെടുത്തത്. ഈ സമ്മേളനത്തിൽ, മലമ്പനിയുടെ കാരണക്കാരനായ പ്ലാസ്മോഡിയം ഫാൽസിപാരം എന്ന പരാന്നഭോജിയെ റോണാൾഡ് റോസ് തിരിച്ചറിഞ്ഞു.

2001 മുതൽ ആഫ്രിക്കൻ ഗവൺമെൻ്റുകൾ ആചരിച്ചുപോന്നതായിരുന്നു മലേറിയ ദിനം. മലേറിയ നിയന്ത്രിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് മലേറിയ ദിനം ആചരിച്ചു വന്നത്. 2007-ൽ, ലോകാരോഗ്യ അസംബ്ലിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മലേറിയയുടെ പ്രധാന്യം തിരിച്ചറിയുന്നതിനായി അത് വരെ ആഫ്രിക്കയിൽ മാത്രം ആചരിച്ചു വന്നിരുന്ന മലേറിയ ദിനം ലോക മലേറിയ ദിനമായി മാറ്റാൻ നിർദേശിക്കുകയായിരുന്നു. രോഗത്തിനെതിരായ ആഗോള പോരാട്ടത്തിന് കൂടുതൽ അവബോധം നൽകുക എന്നതായിരുന്നു ഉദ്ദേശം.

കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ മലേറിയ നിലനിൽക്കുന്നു, ഓരോ വർഷവും ഏകദേശം 900,000 ആളുകൾ ഈ രോഗം മൂലം മരിക്കുന്നുവെന്നാണ് റിപ്പോർട്. എന്നിരുന്നാലും, മരുന്നുകളും മറ്റ് മുൻകരുതൽ നടപടികളും ഉപയോഗിച്ച് മലേറിയ തടയാൻ കഴിയും. ലോക മലമ്പനി ദിനം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വിവിധ രീതിയിൽ ആചരിക്കപ്പെടുന്നു. ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, മലമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ വിതരണം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Keywords: News, National, World, New Delhi, World Malaria Day, History, Significance, Special Days, Health, WHO, World Malaria Day: Date, history and significance.
< !- START disable copy paste -->

Post a Comment