Poll Promise | 'പാവങ്ങൾക്ക് വിസ്‌കിയും ബിയറും നൽകും', വോട്ടർമാർക്ക് മോഹന വാഗ്ദാനവുമായി ഒരു സ്ഥാനാർഥി

 


മുംബൈ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിലാണ് രാജ്യമെങ്ങും. രാഷ്ട്രീയ പ്രവർത്തകരും സ്ഥാനാർഥികളും പാർട്ടികളും പൊതുജനങ്ങളെ ആകർഷിക്കാൻ പല വാഗ്ദാനങ്ങളും ഉറപ്പുകളും നൽകുന്നു. എന്നാൽ ഇതിനിടെ, മഹാരാഷ്ട്രയിലെ ഒരു വനിതാ സ്ഥാനാർഥി അമ്പരപ്പിക്കുന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ എംപിയായാൽ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിസ്‌കിയും ബിയറും നൽകുമെന്നാണ് ചന്ദ്രപൂർ ജില്ലയിലെ ചിമൂർ ഗ്രാമത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായ വനിതാ റാവത്തിന്റെ മോഹന വാഗ്ദാനം.

Poll Promise | 'പാവങ്ങൾക്ക് വിസ്‌കിയും ബിയറും നൽകും', വോട്ടർമാർക്ക് മോഹന വാഗ്ദാനവുമായി ഒരു സ്ഥാനാർഥി

എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കുമെന്നും വനിതാ റാവത്ത് പറയുന്നു. തനിക്ക് ലഭിക്കുന്ന എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് സൗജന്യ മദ്യ സൗകര്യം ഒരുക്കുമെന്നും അവർ പറഞ്ഞു. തീർത്തും ദരിദ്രരായ ആളുകൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മദ്യപാനത്തിൽ മാത്രമേ ആശ്വാസം കണ്ടെത്തുന്നുള്ളൂവെന്നുമാണ് തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് അവർ നൽകുന്ന ന്യായീകരണം. പാവപ്പെട്ടവർക്ക് ഗുണനിലവാരമുള്ള വിസ്കിയോ ബിയറോ വാങ്ങാൻ കഴിയില്ല. അവർക്ക് നാടൻ മദ്യം മാത്രമേ കുടിക്കാൻ കഴിയൂ. കഴിക്കാൻ കഴിയുന്ന അളവിന് പരിധിയില്ലാത്തതിനാൽ അവർ അബോധാവസ്ഥയിലാകുന്ന അവസ്ഥയുണ്ടെന്നും തന്റെ വാഗ്ദാനത്തിന് കാരണമായി വനിത പറഞ്ഞു.

റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവത്ത്, മദ്യപിക്കുന്നവർക്കും വിൽപനക്കാരനും ലൈസൻസ് ഉണ്ടായിരിക്കണമെന്നും പറഞ്ഞു. പ്രായപൂർത്തിയായതിന് ശേഷം മാത്രമേ ആളുകൾക്ക് മദ്യം കഴിക്കാൻ ലൈസൻസ് നൽകൂ എന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ, തൊഴിൽരഹിതരായ യുവാക്കൾക്ക് മദ്യ കരാറുകൾ നൽകുമെന്നും വാഗ്ദാനമുണ്ട്. മദ്യത്തോടുള്ള കുറ്റബോധം സമൂഹത്തിൻ്റെ മനസിൽ നിന്ന് മായ്‌ക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വനിതാ റാവത്ത് കൂട്ടിച്ചേർത്തു. ഇതിനുമുമ്പ്, 2019 ലെ നാഗ്പൂർ ലോക്‌സഭാ സീറ്റിൽ നിന്നും വനിതാ റാവത്ത് മത്സരിച്ചിരുന്നു. അതിനുശേഷം, 2019-ൽ, ചന്ദ്രപൂർ ജില്ലയിലെ ചിമൂർ നിയമസഭയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇതേ വാഗ്ദാനങ്ങൾ നൽകിയിരുന്നു.

Keywords: News, National, Mumbai, Lok Sabha Election, Politics, Candidate, Poll Promise, Alcohol, Youths, 'Will give whiskey, beer to poor': Maharashtra candidate's bizarre poll promise, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia