SWISS-TOWER 24/07/2023

SC Questioning | 'പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേജ്‌രിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു?'; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മദ്യനയ അഴിമതി കേസില്‍ എ എ പി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ ഡി) വിശദീകരണം തേടി സുപ്രീംകോടതി.

അറസ്റ്റിന്റെ സമയത്തെക്കുറിച്ച് ചോദിച്ചതിന് പിന്നിലെ കാരണം വിശദീകരിക്കാനും കേസില്‍ ജുഡീഷ്യല്‍ നടപടികളിലൂടെ കടന്നുപോകാതെ ക്രിമിനല്‍ നടപടികള്‍ കേന്ദ്ര ഏജന്‍സിക്ക് എടുക്കാനാകുമോയെന്ന് വിശദീകരിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയോട് പറഞ്ഞു. വിഷയത്തില്‍ മേയ് മൂന്നിന് വിശദീകരണം നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.

SC Questioning | 'പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേജ്‌രിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു?'; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി

ഡെല്‍ഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ്‌രിവാള്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തില്‍ കേജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച് 21നാണ് മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Keywords: News, National, National-News, Politics, Polls, Supreme Court, Ask, SC Questioning, Probe Agency, Arvind Kejriwal, Arrest, General Elections, Enforcement Directorate (ED), Delhi Chief Minister, 'Why Before Polls?' Top Court Asks Probe Agency On Arvind Kejriwal Arrest.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia