SWISS-TOWER 24/07/2023

Offline P2P File | ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കാം! പുതിയ ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കാനാകുന്ന പുതിയ ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്. വാട്സ് ആപ് ഫീചര്‍ ട്രാകിങ് വെബ് സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.

ചിത്രങ്ങള്‍, ശബ്ദഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ അയക്കാനാവുമെന്നാണ് അവകാശവാദം. എന്നാല്‍ പുതിയ ഫീചര്‍ എപ്പോള്‍ ലഭ്യമാവുമെന്ന് വാട്സ് ആപ് അറിയിച്ചിട്ടില്ല. താമസിയാതെ തന്നെ ഇത് എത്തുമെന്ന് പ്രതീക്ഷിക്കാം.

Offline P2P File | ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കാം! പുതിയ ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്

നേരത്തെ ഷെയറിറ്റ്, എക്സെന്റര്‍ പോലുള്ള ആപുകള്‍ പ്രവര്‍ത്തിച്ചിരുന്നതിന് സമാനമായി ബ്ലൂ ടൂത് ഉപയോഗിച്ച് അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനം ആയിരിക്കും ഇത്.

ഈ ഫീചറിനായി അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്താനും, ഫയല്‍സിലേക്കും ഫോടോ ഗാലറിയിലേക്കും പ്രവേശിക്കാനും, ലൊകേഷന്‍ എടുക്കാനുമുള്ള അനുമതികള്‍ വാട്സ് ആപ് ആവശ്യപ്പെടും.

ഫോണ്‍ നമ്പറുകള്‍ മാസ്‌ക് ചെയ്തും ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തുമാണ് വാട്സ് ആപിലെ ഓഫ് ലൈന്‍ ഫയല്‍ ഷെയറിങ് നടക്കുക. സമീപത്തുള്ള ഉപഭോക്താക്കള്‍ തമ്മില്‍ മാത്രമേ ഈ രീതിയില്‍ ഫയല്‍ കൈമാറ്റം സാധ്യമാവൂ.

Keywords: WhatsApp is testing offline P2P file sharing, New Delhi, News, WhatsApp, Testing, Offline P2P File Sharing, Photo Gallery, Permission, Location, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia