SWISS-TOWER 24/07/2023

Weight loss | വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറികളെ കുറിച്ച് അറിയാം!

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗത്തെ ചെറുക്കാനും സഹായിക്കും. വേനൽക്കാലത്ത്, ജലാംശം നിലനിർത്താൻ ജലസമൃദ്ധമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പോഷക സമ്പുഷ്ടമായ പച്ചക്കറികൾ നിങ്ങളെ ആരോഗ്യകരവും ശക്തവുമാക്കും. മാത്രമല്ല, ഇവ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വേനൽക്കാലത്ത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ നിറഞ്ഞ അഞ്ച് പച്ചക്കറികൾ ഇതാ.
  
Weight loss | വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറികളെ കുറിച്ച് അറിയാം!

* തക്കാളി: പഴുത്തതും വിളഞ്ഞതുമായ തക്കാളിയിൽ വെള്ളം, വിറ്റാമിനുകൾ, ആന്റിയോക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിൽ കലോറി കുറവാണ്. സലാഡുകളിലോ സാൻഡ്‌വിച്ചുകളിലോ ചേർത്ത് കഴിക്കാം.

* മുള്ളങ്കി: ഇവയിൽ ഉയർന്ന അളവിലുള്ള ജലാംശം ഉണ്ട് . കലോറി വളരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ചൊരു ഓപ്‌ഷൻ ആണ്.

* സെലറി: സെലറിയിൽ കലോറി വളരെ കുറവാണ്, കൂടാതെ ജലാംശം അടങ്ങിയിരിക്കുന്നു. സൂപ്പുകളിലോ സലാഡുകളിലോ അരിഞ്ഞ സെലറി ചേർത്തോ മറ്റോ കഴിക്കാം.

* ബ്രസൽസ് സ്പ്രൗട്: കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ജലാംശം നിറഞ്ഞ പച്ചക്കറിയാണ് കാബേജിനോട് സാമ്യമുള്ള ബ്രസൽസ് സ്പ്രൗട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

* കാരറ്റ്: കലോറി കുറവുള്ള മികച്ച ജല സമ്പുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്. ഇവയിൽ ആന്റിയോക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർധിക്കുന്നത് തടയാനും വയറ് നിറഞ്ഞ പ്രതീതിയുണ്ടാക്കാനും സഹായിക്കുന്നു.
Aster mims 04/11/2022

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Weight loss Tips: 5 Hydrating Vegetables That Can Help Lose Kilos in Summer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia