Rinku Singh | ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാതിരുന്നിട്ടും എക്‌സിൽ ട്രെൻഡായി റിങ്കു സിംഗ്, കാരണമിതാണ്!

 


ന്യൂഡെൽഹി: (KVARTHA) മലയാളി താരം സഞ്ജു സാംസണ്‍ അടക്കം 15 അംഗ ടീമിനേയാണ് ട്വന്റി-20 ലോകകപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം ടീമിൽ ഉൾപെടാതിരുന്നിട്ടും യുവതാരം റിങ്കു സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇപ്പോൾ ട്രെൻഡിംഗാണ്. റിങ്കു സിംഗിനെ ഒഴിവാക്കിയത് നിരാശപ്പെടുത്തിയെന്നാണ് പൊതുഅഭിപ്രായം.
  
Rinku Singh | ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാതിരുന്നിട്ടും എക്‌സിൽ ട്രെൻഡായി റിങ്കു സിംഗ്, കാരണമിതാണ്!

ടീമിൻ്റെ പ്രഖ്യാപനം മുതൽ, റിങ്കു സിംഗ് എക്‌സിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല ക്രിക്കറ്റ് താരങ്ങളും ഈ യുവ താരത്തെ കുറിച്ച് എഴുതുന്നുണ്ട്. ധോനിയുടെ വിടവ് പരിഹരിക്കാൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏക ഫിനിഷർ റിങ്കു സിംഗ് ആണെന്ന് മുൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു കുറിച്ചു. റിങ്കു സിങ്ങിൻ്റെ സമീപകാല പ്രകടനം അവഗണിക്കാൻ പാടില്ലായിരുന്നുവെന്നാണ് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടത്.

റിങ്കു സിംഗിനെ ടീമിൽ എടുക്കാത്തത് ടീം ഇന്ത്യയുടെ നഷ്ടമാണെന്ന് പ്രസാദ് എന്ന ഉപയോക്താവ് എഴുതി. 'റിങ്കു സിംഗിനോട് വിഷമം തോന്നുന്നു. അവസരം ലഭിച്ചിടത്തെല്ലാം മിന്നുന്ന പ്രകടനം നടത്തി, എന്നിട്ടും ടി20 ലോകകപ്പിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും മികച്ച ഫിനിഷർ', രത്‌നീഷ് എന്ന ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു.

ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പുറത്തെടുത്ത താരമാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടിയാണ് സിംഗ് കളിക്കുന്നത്. 2023 ഫെബ്രുവരി 23 ന് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിലൂടെയാണ് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 11 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, അതിൽ 356 റൺസ് നേടി, ശരാശരി 35.60 ആണ്. ഏറ്റവും ഉയർന്ന സ്കോർ 69 ആണ്. 26 ഐപിഎൽ നിന്ന് 578 റൺസും നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ലോകകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Keywords: News, News-Malayalam-News, National, Sports, ‘We have failed you': Fans disappointed after Rinku Singh omitted from T20 squad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia