Roof Collapsed | അസമില്‍ കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ സീലിംഗ് തകര്‍ന്നുവീണു; വെള്ളം ഇരച്ചുകയറിയതോടെ യാത്രക്കാര്‍ ചിതറിയോടുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഗുവാഹതിയില്‍ 6 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

 


ഗുവാഹതി: (KVARTHA) അസമില്‍ കനത്ത മഴയെ തുടര്‍ന്ന് ഗുവാഹതി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണു. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തെ യാത്രക്കാരുടെ ഇരിപ്പിടത്തിന് മുകളിലെ സീലിംഗിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ശക്തമായ മഴയും കാറ്റിമുള്ളപ്പോഴാണ് സംഭവം.

യാത്രക്കാരുള്ളപ്പോഴാണ് അപ്രതീക്ഷിതമായി സീലിംഗ് പൊട്ടിവീണത്. ഉടനെ എല്ലാവരും ഓടിമാറുന്ന ദൃശ്യം പുറത്തുവന്നു. അപ്രതീക്ഷിത അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സീലിംഗ് തകര്‍ന്നതോടെ ടെര്‍മിനലിലേക്കും വെള്ളം കയറി. പിന്നാലെ വിമാനത്താവളത്തിന് പുറത്ത് കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടും രൂപപ്പെട്ടു.

വിമാനത്താവളത്തിന് പുറത്തുള്ള ഒരു വലിയ മരം കടപുഴകി വീണതോടെ റോഡ് ഗതാഗതവും തടസപ്പെട്ടെന്ന് ചീഫ് എയര്‍പോര്‍ട് ഓഫീസര്‍ (സിഎഒ) ഉത്പല്‍ ബറുവ പറഞ്ഞു. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്‍ഡിഗോ, എയര്‍ ഇന്‍ഡ്യ, എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനങ്ങള്‍ അഗര്‍തലയിലേക്കും കൊല്‍കത്തയിലേക്കുമാണ് തിരിച്ചുവിട്ടത്. പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.

Roof Collapsed | അസമില്‍ കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ സീലിംഗ് തകര്‍ന്നുവീണു; വെള്ളം ഇരച്ചുകയറിയതോടെ യാത്രക്കാര്‍ ചിതറിയോടുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഗുവാഹതിയില്‍ 6 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

അതേസമയം, അസമിന് പുറമെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും കനത്ത മഴയില്‍ വന്‍ നാശനഷ്ടമുണ്ടായി. ബംഗാളിലെ ജല്‍പായ്ഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. Keywords: News, National, National-News, Video, Video, Portion, Roof, Collapsed, Guwahati News, Guwahati Airport, Heavy Rain, Flights Diverted, National News, Assam, Chief Airport Officer (CAO), Lokpriya Gopinath Bordoloi International Airport, WATCH: Portion of Roof Collapses At Guwahati Airport Due to Heavy Rain, Flights Diverted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia