Obituary | കോഴിക്കോട് സ്ലിപ് വിതരണത്തിനിടെ സിപിഎം പ്രവര്‍ത്തകനായ ബൂത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു; വോടെടുപ്പിനിടെ സംസ്ഥാനത്ത് മരിച്ചത് 6 പേര്‍

 


കോഴിക്കോട്: (KVARTHA) കുറ്റിച്ചിറയില്‍ സ്ലിപ് വിതരണത്തിനിടെ സിപിഎം പ്രവര്‍ത്തകനായ ബൂത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ മുന്‍ കെ എസ് ഇ ബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെഎം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അടുത്തുള്ള ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: അടക്കാനി വീട്ടില്‍ സെറീന (ബീവി). മക്കള്‍: ഫായിസ് അഹ്‌മദ്, ഫളിലു അഹ്‌മദ്, ആഖില്‍ അഹ്‌മദ്, ബിലാല്‍ അഹ്‌മദ്. മരുമക്കള്‍: പഴയ തോപ്പില്‍ അനൂന, പുതിയ വീട്ടില്‍ ഡോ. ഫാത്വിമ ഫെലി.

Obituary | കോഴിക്കോട് സ്ലിപ് വിതരണത്തിനിടെ സിപിഎം പ്രവര്‍ത്തകനായ ബൂത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു; വോടെടുപ്പിനിടെ സംസ്ഥാനത്ത് മരിച്ചത് 6 പേര്‍

വോടെടുപ്പിനിടെ സംസ്ഥാനത്ത് ആറുമരണമാണ് റിപോര്‍ട് ചെയ്തത്.

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ വോട് ചെയ്യാനെത്തിയ വോടര്‍ കുഴഞ്ഞു വീണു മരിച്ചു. വാണി വിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മലപ്പുറം തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോടറായി വോട് ചെയ്ത് വീട്ടിലെത്തിയ മദ്രസ അധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായതിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂതില്‍ വോട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ദീഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

ആലപ്പുഴ കാക്കാഴം എസ് എന്‍ വി ടിടിഐ സ്‌കൂളില്‍ വോട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) കുഴഞ്ഞു വീണു മരിച്ചു. 138-ാം നമ്പര്‍ ബൂതിലെ വോടറാണ്.

പാലക്കാട് തേങ്കുറുശ്ശിയില്‍ വോട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട് ചെയ്തു മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. അമ്മ: മല്ലിക. സഹോദരങ്ങള്‍: ഷൈജ, ഷീജ, ഷീബ.

മലപ്പുറം പരപ്പനങ്ങാടിയില്‍ വോടു ചെയ്യാന്‍ ബൈകില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചു. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈകില്‍നിന്നു വീഴുകയായിരുന്നു.

Keywords: Voter Died at Polling booth during Lok Sabha election, Kozhikode, News, Voter, Dead, Obituary, Lok Sabha Election, Hospital, Treatment, Booth Agent, Accident, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia