Follow KVARTHA on Google news Follow Us!
ad

Vellappally Natesan | ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കം; 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരം; തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍

ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല Vellappally Natesan, Lok Sabha Election, Result, UDF, LDF, BJP, Kerala News
തൃശൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണെന്ന് പറഞ്ഞ നടേശന്‍ ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ലെന്നും അറിയിച്ചു.

ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Vellappally Natesan About Lok Sabha Election, Thrissur, News, Vellappally Natesan, Lok Sabha Election, Result, UDF, LDF, BJP, Kerala News

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നടേശന്‍ അഭിപ്രായപ്പെട്ടു. ഇപി ജയരാജന്‍ സീനിയര്‍ നേതാവാണെന്ന് പറഞ്ഞ നടേശന്‍ രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ടെന്നും പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണെന്നും വ്യക്തമാക്കി. പാര്‍ടിയില്‍ പറഞ്ഞിട്ടാണ് ജാവഡേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല.

എന്നാല്‍ പാര്‍ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ടി നയം അനുസരിച്ച് തെറ്റ് തന്നെയാണ്. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായ നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിനു കാരണം റിസോര്‍ട് വിവാദമായിരിക്കാം. പക്ഷേ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാന്‍ താന്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Keywords: Vellappally Natesan About Lok Sabha Election, Thrissur, News, Vellappally Natesan, Lok Sabha Election, Result, UDF, LDF, BJP, Kerala News.

Post a Comment