Follow KVARTHA on Google news Follow Us!
ad

Accidental Death | അമേരികയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്‍ഡ്യന്‍ യുവതിയും മകളും മരിച്ചു; ഭര്‍ത്താവും മകനും പരുക്കുകളോടെ ചികിത്സയില്‍; ദാരുണ അപകടം ജന്മദിനത്തില്‍ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ

സിഗ്‌നല്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലീസ് US News, NRI Woman, Daughter, Died, Road Accident, Journey, Temple,
പോര്‍ട്‌ലാന്‍ഡ്: (KVARTHA) അമേരികയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്‍ഡ്യക്കാരിയായ യുവതിക്കും മകള്‍ക്കും ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാഞ്ജലി (32), മകള്‍ ഹനിക (5) എന്നിവരാണ് മരിച്ചത്. ഗീതാഞ്ജലിയുടെ ഭര്‍ത്താവ് നരേഷ്, മകന്‍ ബ്രമണ്‍ എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗീതാഞ്ജലിയുടെ മകള്‍ ഹനിക സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അധികം വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ കാലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അമേരികയിലെ പോര്‍ട്‌ലാന്‍ഡില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. യുവതിയുടെ ജന്മദിനത്തില്‍ പ്രാര്‍ഥിക്കാനായി കുടുംബസമേതം ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. ഗീതാഞ്ജലിയുടെ 32-ാം ജന്മദിനത്തിലാണ് കുടുംബത്തിലെ എല്ലാവരും ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്. യുവതി തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നതും.


സൗത് മെറിഡിയന്‍ റോഡിലൂടെ പോകുന്നതിനിടെ റോഡിലെ ഒരു സ്റ്റോപ് സിഗ്‌നല്‍ അവഗണിച്ച് വാഹനം മുന്നോട്ട് നീങ്ങുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍പെടുകയുമായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. 18 വയസുകാരനായ യുവാവ് ഓടിച്ച വാഹനവുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ഗീതാഞ്ജലിയും ഭര്‍ത്താവും കഴിഞ്ഞ 10 വര്‍ഷമായി അമേരികയില്‍ താമസിച്ച് വരികയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ആന്ധ്രാപ്രദേശിലെ ഇവരുടെ ബന്ധുക്കള്‍.

Keywords:
News, World, World-News, Accident-News, US News, NRI Woman, Daughter, Died, Road Accident, Journey, Temple, Birthday, Young Woman, Accident, Road, Accidental Death, Indian, Andhra Woman, Injured, Family, Son, Husband, US: NRI woman and daughter died in road accident.

Post a Comment