SWISS-TOWER 24/07/2023

UAE-India Flight | മെയ് 9 മുതല്‍ അബൂദബിയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ അടുത്ത മാസം മുതല്‍ അബൂദബിയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍. വേനല്‍ക്കാല അവധിയായതിനാല്‍ കൂടുതല്‍ പേര്‍ വിമാനത്തില്‍ യാത്ര ചെയ്യാനുണ്ടാകും. മെയ് ഒമ്പതുമുതലാണ് യാത്ര തുടങ്ങുന്നത്.

കണ്ണൂരില്‍ നിന്ന് പുലര്‍ചെ 12.40ന് പുറപ്പെടുന്ന വിമാനം 2.35ന് അബൂദബിയിലെത്തും. തിരിച്ചുള്ള വിമാനം അബൂദബിയില്‍ നിന്ന് പുലര്‍ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. ഈ ഫ്‌ളൈറ്റുകളുടെ കൂട്ടിച്ചേര്‍ക്കലിനൊപ്പം, ഇന്‍ഡിഗോ ഇന്‍ഡ്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് 56 പ്രതിവാര ഫ്‌ളൈറ്റുകള്‍ കൂടി സര്‍വീസ് നടത്തും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Aster mims 04/11/2022

UAE-India Flight | മെയ് 9 മുതല്‍ അബൂദബിയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കും

വരാനിരിക്കുന്ന വേനലവധിക്കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് കണ്ണൂരിലേക്കുള്ള പുതിയ സര്‍വീസ്. അബൂദബി ടൂറിസം സ്ട്രാറ്റജി 2030 അബൂദബി എമിറേറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പുതിയ സേവനങ്ങളും അവതരിപ്പിച്ചു.

Keywords:  UAE-India flights: New non-stop daily service from Abu Dhabi to Kerala from next month, Kannur, News, UAE-India Flights, Indigo, Kannur, Passengers, Tourism, Business, Options, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia