Watch Collection | ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി

 


കൊച്ചി: (KVARTHA) ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ് മെന്റുകളുടെയും വൈദഗ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. കരവിരുതിനും സൂക്ഷ്മതയ്ക്കുമൊപ്പം സെറാമിക് ചാരുതയും ഓട്ടോമാറ്റിക്‌സും ഒരുമിക്കുന്ന വാച്ച് ശേഖരം എന്നുതന്നെ പറയാം.

ഡ്യുവല്‍-ടോണ്‍ സോളിഡ് ലിങ്ക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍-സെറാമിക് ബ്രേസ്ലെറ്റുകളോട് കൂടിയ ഈ വാച്ചുകള്‍ ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിന്റെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്. സെറാമികിന്റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്‍ക്കല്‍, കുറഞ്ഞ ഭാരം, ഹൈപോ അലര്‍ജനിക് സ്വഭാവങ്ങള്‍, വിവിധ നിറങ്ങള്‍ തുടങ്ങിയവക്കൊപ്പം ടൈറ്റന്റെ ഓട്ടോമാറ്റിക് സവിശേഷതകളും ഒത്തു ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് ഈ വാച്ച് ശേഖരം.
Watch Collection | ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി


ടൈറ്റന്റെ ഇന്‍-ഹൗസ് 7എ20-എസ് മൂവ്‌മെന്റിനൊപ്പം 22 രത്‌നങ്ങളും ചേര്‍ത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകള്‍ ദിവസവും -10 സെക്കന്‍ഡ് മുതല്‍ +30 സെക്കന്‍ഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂര്‍ പവര്‍ റിസര്‍വും നല്‍കും. സ്‌കെലിറ്റല്‍ ഡയല്‍ ഫെയിസ് സങ്കീര്‍ണ്ണമായ ഓട്ടോമാറ്റിക് മൂവ്‌മെന്റ് ഭംഗിയായി കാണിക്കുന്നു.

Watch Collection | ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി

ഡോമ്ഡ് ക്രിസ്റ്റല്‍ ഗ്ലാസോടു കൂടിയ കോണ്‍കേവ്, സ്‌ക്വയര്‍ ഡയലുകളാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പ്രത്യേകത. 24,995 മുതല്‍ 26,995 രൂപ വരെയാണ് ഇതിന്റെ വില. ടൈറ്റന്‍ സ്റ്റോറുകളിലും www(dot)titan(dot)co(dot)in ലും ഈ ശേഖരം ലഭ്യമാണ്.

Watch Collection | ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി


Keywords: Titan Debuts Ceramic Fusion Automatic Watch Collection, Kochi, News, Titan Debuts, Ceramic Fusion Automatic Watch Collection, Business, Power Reserved, Automatic Movement, Website, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia