Thomas Chazhikadan | ഈ തിരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയാണ് തന്റെ മധ്യസ്ഥയെന്ന് തോമസ് ചാഴികാടന്‍; പത്രികാ സമര്‍പ്പണത്തിനായി കോട്ടയത്തേക്ക് പുറപ്പെട്ടത് നാമനിര്‍ദേശ പത്രിക ഖബറിടത്തില്‍ വച്ച് പ്രാര്‍ഥിച്ച ശേഷം

പാലാ: (KVARTHA) ഈ തിരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയാണ് തന്റെ മധ്യസ്ഥയെന്ന് വ്യക്തമാക്കി കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. നാമനിര്‍ദേശ പത്രിക ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചാപ്പലിലെത്തി ഖബറിടത്തില്‍ വച്ച് മുട്ടുകുത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാഴികാടന്‍ പത്രികാ സമര്‍പ്പണത്തിനായി കോട്ടയത്തേക്ക് പുറപ്പെട്ടത്. കേരള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും റോഡ് ഷോ ആയാണ് നേതാക്കള്‍ക്കൊപ്പം തോമസ് ചാഴികാടന്‍ പുറപ്പെട്ടത്.

Thomas Chazhikadan | ഈ തിരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയാണ് തന്റെ മധ്യസ്ഥയെന്ന് തോമസ് ചാഴികാടന്‍; പത്രികാ സമര്‍പ്പണത്തിനായി കോട്ടയത്തേക്ക് പുറപ്പെട്ടത് നാമനിര്‍ദേശ പത്രിക ഖബറിടത്തില്‍ വച്ച് പ്രാര്‍ഥിച്ച ശേഷം
 
രാവിലെ ഇടവക ദേവാലയമായ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം പാലായിലെ കെ മാണിയുടെ വീട്ടിലെത്തി ഭാര്യ കുട്ടിയമ്മ മാണിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ജോസ് കെ മാണിക്കൊപ്പം ചായികാടന്‍ ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ദേവാലയത്തിലെത്തിയത്. തുടര്‍ന്ന് മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഖബറിടത്തിലും പ്രാര്‍ഥിച്ചു. അതിനുശേഷമാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

Thomas Chazhikadan | ഈ തിരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയാണ് തന്റെ മധ്യസ്ഥയെന്ന് തോമസ് ചാഴികാടന്‍; പത്രികാ സമര്‍പ്പണത്തിനായി കോട്ടയത്തേക്ക് പുറപ്പെട്ടത് നാമനിര്‍ദേശ പത്രിക ഖബറിടത്തില്‍ വച്ച് പ്രാര്‍ഥിച്ച ശേഷം

ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും തനിക്ക് തുണയായത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമാണെന്ന് പറഞ്ഞ ചാഴികാടന്‍ ഈ തിരഞ്ഞെടുപ്പിലും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥം തേടാനാണ് ഖബറിടത്തില്‍ വന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രി വിഎന്‍ വാസവന്‍, ജോസ് കെ മാണി എംപി, എവി റസ്സല്‍, അഡ്വ. വിബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു എന്നിവരും പത്രികാ സമര്‍പ്പണത്തിന് ചാഴികാടനൊപ്പമുണ്ടായിരുന്നു.

Keywords: Thomas Chazhikadan says Alphonsama is his mediator in this election as well, Kottayam, News, Thomas Chazhikadan, Mediator, Alphonsama, LDF Candidate, Media, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia