Follow KVARTHA on Google news Follow Us!
ad

Love Brain | നിങ്ങളുടെ പ്രണയം ഇങ്ങനെയാണോ? 18 കാരിയിൽ 'ലവ് ബ്രെയിൻ' കണ്ടെത്തി; ഈ അവസ്ഥ ഗുരുതരം; അറിയാം കൂടുതൽ

ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം Health Tips, Health, Lifestyle, ആരോഗ്യ വാർത്തകൾ, Love Brain, Mental Health
ന്യൂഡെൽഹി: (KVARTHA) പ്രണയം മനോഹരമായ ഒരു വികാരമാണ്. ഇതിൽ രണ്ടുപേർ ഒരുമിച്ച് ജീവിക്കാനും മരിക്കാനും പ്രതിജ്ഞയെടുക്കുന്നു. തങ്ങൾക്കിടയിൽ ഒരിക്കലും അകലം ഉണ്ടാകരുതെന്നും ഓരോ നിമിഷവും ഒരുമിച്ച് ജീവിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. എന്നാൽ, ഈ ആഗ്രഹം ചിലരിൽ അതിരുവിട്ട് പോകുന്നു. ഇതിനായി അവർ ഏതറ്റം വരെയും പോയി പങ്കാളിയുടെ ജീവിതം നിയന്ത്രിക്കാൻ തുടങ്ങുന്നു. ഈ അഭിനിവേശവും ഭ്രാന്തും ഒരു മാനസിക വിഭ്രാന്തിയായിരിക്കാം. അത്തരത്തിലുള്ള ഒരു കേസാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
  
This 18-year-old diagnosed with ‘love brain’ after calling her boyfriend more than 100 times in a day

പെൺകുട്ടിക്ക് സംഭവിച്ചത്

ഷിയാവോ എന്ന കൗമാരക്കാരിയുടെ പ്രണയം ആസക്തിയായി മാറിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അവൾ വളരെ വൈകാരികമായി തൻ്റെ പങ്കാളിയെ ഇഷ്ടപ്പെട്ടു. മെസേജിലൂടെയോ കോളിലൂടെയോ എപ്പോഴും അവനോട് സംസാരിക്കാൻ അവൾ ആഗ്രഹിച്ചു. കാമുകൻ എവിടെയാണെന്ന് എല്ലായ്പ്പോഴും അറിയണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കണമെന്നും ഷിയാവോ ആഗ്രഹിച്ചു. കാമുകൻ ഫോണിൽ‌ കോൾ എടുക്കുന്നില്ലെങ്കിൽ അവൾ അടിക്കടി വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുമായിരുന്നു.

കാമുകന് സ്വതന്ത്രമായി ഇടപഴകാൻ പോലും ഷിയാവോ അനുവാദം നൽകിയില്ല. ഇത് കാമുകനെ വലിയ മാനസിക സമ്മർദത്തിലാക്കി. പെൺകുട്ടി ഏറ്റവും ഒടുവിൽ കാമുകനെ 100-ലധികം കോളുകൾ വിളിച്ചെങ്കിലും ആൺകുട്ടി എടുക്കാത്തതാണ് വിഷയം വഷളാക്കി. വീട്ടിലെത്തിയ പെൺകുട്ടി ദേഷ്യത്തോടെ വീട്ടിലെ സാധനങ്ങൾ തകർക്കാൻ തുടങ്ങുകയും ബാൽക്കണിയിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ സംഭവത്തെ തുടർന്ന് കാമുകൻ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഷിയാവോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ട് പ്രകാരം പെൺകുട്ടിയെ ചൈനയിലെ ദി ഫോർത്ത് പീപ്പിൾസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. അവിടത്തെ ഡോക്ടർ ഡു നാ പെൺകുട്ടിക്ക് 'ലവ് ബ്രെയിൻ' ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി.

എന്താണ് ലവ് ബ്രെയിൻ?

പ്രണയം അനുഭവിക്കുമ്പോൾ തലച്ചോറിൽ സംഭവിക്കുന്ന ന്യൂറോ ഫിസിയോളജിക്കൽ മാറ്റങ്ങളെ വിവരിക്കുന്നതിനുള്ള പദമാണ് ലവ് ബ്രെയിൻ. നിങ്ങൾ പ്രണയത്തിലാകുമ്പോൾ, ഡോപാമിൻ, ഓക്സിടോസിൻ, അഡ്രിനാലിൻ, സെറോടോണിൻ തുടങ്ങിയ ചില രാസവസ്തുക്കളും ഹോർമോണുകളും മസ്തിഷ്കം പുറത്തുവിടുന്നു, ഇത് ഉന്മേഷം, ആവേശം, വാത്സല്യം, വൈകാരിക ബന്ധം തുടങ്ങിയ വികാരങ്ങൾക്ക് കാരണമാകുന്നു.

മസ്തിഷ്കത്തിൽ സംഭവിക്കുന്ന ന്യൂറോഫിസിയോളജിക്കൽ മാറ്റങ്ങൾ പ്രണയം അനുഭവിക്കുമ്പോൾ ആർക്കും സംഭവിക്കാം. എന്നാൽ ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ (BPD) ഉള്ള ആളുകൾ വ്യത്യസ്തവും തീവ്രവുമായ രീതിയിൽ സ്നേഹവും ബന്ധങ്ങളും അനുഭവിച്ചേക്കാം. ബിപിഡി എന്നത് മാനസികാരോഗ്യ രംഗത്തെ ഒരു ഗുരുതര സ്ഥിതി വിശേഷം ആണ്. ഇത് വ്യക്തിത്വ സവിശേഷതകളെ ബാധിക്കുകയും ചിന്ത, പെരുമാറ്റം തുടങ്ങിയവയിൽ സ്ഥിരത ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവരിൽ സന്തോഷം, ദേഷ്യം, വിഷാദം, ഭയം എന്നിങ്ങനെയുള്ള വികാരങ്ങൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കും. ചെറിയ കാര്യങ്ങൾക്കു പോലും കടുത്ത വൈകാരിക പ്രതികരണങ്ങൾ ഉണ്ടാകാം.

ബിപിഡിയുടെ കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാൽ ജനിതക ഘടകങ്ങളും വളർച്ചയിലെ ദുരനുഭവങ്ങളും ഒരു പങ്ക് വഹിക്കുന്നു എന്ന് കരുതപ്പെടുന്നു. ലവ് ബ്രെയിൻ മൂലം മറ്റുള്ളവരെ വിശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം തുടങ്ങിയവ തോന്നാം. അത് അവരുടെ ബന്ധങ്ങളെയും പ്രണയത്തെയും സ്വാധീനിക്കുന്നു. ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. കുട്ടികൾ മാതാപിതാക്കളുമായി പുലർത്തുന്ന ബന്ധം അവരുടെ പിന്നീടുള്ള ജീവിതത്തെയും സ്വാധീനിക്കുന്നു. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചേക്കാം. അതിനാൽ എപ്പോഴും നിങ്ങളുടെ വികാരങ്ങളിൽ ശ്രദ്ധിക്കുക.

Keywords: Health Tips, Health, Lifestyle, Love Brain, Mental Health, China, New Delhi, Call, Boyfriend, Borderline Personality Disorder, Thought, Behavior, Happiness, Sadness, Depression, Fear, This 18-year-old diagnosed with ‘love brain’ after calling her boyfriend more than 100 times in a day.   

Post a Comment