MVD | തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു; നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

 


തിരുവനന്തപുരം: (KVARTHA) എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായി തിരുവനന്തപുരം മുട്ടത്തറയില്‍ നടത്തിയ പരസ്യ വിചാരണ ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. 15 മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. മുട്ടത്തറ മൈതാനത്തിലാണ് ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം വിചാരണ ടെസ്റ്റ് നടത്തിയത്.

ഗതാഗത മന്ത്രിയുടെ നിര്‍ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതിനാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോടോര്‍ വാഹന വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.

MVD | തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു; നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

അറുപതോളം ഉദ്യോഗസ്ഥര്‍ പ്രതിദിനം നൂറിലധികം ടെസ്റ്റുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 15 മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് മുട്ടത്തറയില്‍ വിളിച്ചു വരുത്തി വിചാരണ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്.

മൂന്ന് ഉദ്യോഗസ്ഥര്‍ റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും ഗ്രൗന്‍ഡ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്.

Keywords: News, Kerala, Thiruvananthapuram-News, Motor Vehicle Department, MVD, Thiruvananthapuram News, Officers, Failed, Public Trial Test, Minister, Thiruvananthapuram: All MVD officers failed in public trial test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia