Leopard Cub | ബംഗ്ലൂര്‍ നഗരാതിര്‍ത്തിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്; വാഹനമിടിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍

 


ADVERTISEMENT

ബംഗളൂരു: (KVARTHA) ബംഗ്ലൂര്‍ നഗരാതിര്‍ത്തിയില്‍ റോഡിലിറങ്ങിയ പുലിക്കുഞ്ഞിന് വാഹനമിടിച്ച് പരുക്ക്. കനക് പുര റോഡില്‍ തുറഹള്ളിയില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. വനത്തില്‍നിന്ന് പുലിക്കുഞ്ഞ് അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമികവിവരം.

റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയ പുലിക്കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. വാഹന തിരക്കുള്ള സ്ഥലമാണ് തുറഹള്ളി. പുലിക്കുഞ്ഞിനെ കണ്ടതോടെ തിരക്ക് വീണ്ടും കൂടി. ഇതിനിടയില്‍ രക്ഷപ്പെടുന്നതിനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടെ കാറ് തട്ടി പരുക്കേല്‍ക്കുകയായിരുന്നു.

Leopard Cub | ബംഗ്ലൂര്‍ നഗരാതിര്‍ത്തിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്; വാഹനമിടിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍

പേടിച്ച് പരക്കംപാഞ്ഞ പുലിക്കുഞ്ഞ് ബിഎംടിസി ബസിനടിയിലേക്കും ഓടിക്കയറി. ഒടുവില്‍ ബെനാര്‍ഘട്ടയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുലിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. പരുക്ക് സാരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയ എട്ടുമാസം പ്രായമുള്ള പുലിക്കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പൂര്‍ണമായും സുഖം പ്രാപിച്ച ശേഷം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Terrified Leopard Cub Takes Shelter Under Bus Near Turahalli Forest In Bengaluru, WATCH VIDEO, Bengaluru, News, Leopard Cub, Accident, Injury, Hospitalized, Video, Forest, National News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia