Job | ജോലി തേടുന്നവർക്ക് സന്തോഷ വാർത്ത! മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്ര 6,000 പുതുമുഖങ്ങളെ നിയമിക്കും
Apr 26, 2024, 15:00 IST
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) ഐടി മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുപ്രധാന വാർത്ത പുറത്ത്. മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്രയിൽ പുതുമുഖങ്ങളെ വലിയ രീതിയിൽ ഉടൻ റിക്രൂട്ട്‌മെൻ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ 6,000 പേരെ നിയമിക്കാനാണ് ടെക് മഹീന്ദ്ര പദ്ധതിയിടുന്നത്. മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മോഹിത് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഓരോ പാദത്തിലും 1,500-ലധികം പുതിയ ജീവനക്കാരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മോഹിത് ജോഷി പറഞ്ഞു. ഈ വർഷം 50000-ത്തിലധികം ജീവനക്കാർക്ക് കൃത്രിമബുദ്ധി പരിശീലനം നൽകുമെന്നും ജോഷി അറിയിച്ചു.
വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) കമ്പനിയുടെ അറ്റാദായം 41% കുറഞ്ഞ് 661 കോടി രൂപയായി. കഴിഞ്ഞ പാദത്തിൽ 1,117.70 കോടി രൂപ ലാഭം നേടിയിരുന്നു. 2023ലെ നാലാം പാദത്തിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,46,250ൽ നിന്ന് 1,45,455 ആയി കുറഞ്ഞു. എന്നാൽ 2025 ൽ വൻതോതിലുള്ള നിയമനങ്ങൾ പ്രഖ്യാപിച്ചത് പ്രതീക്ഷയേകുന്നു.
< !- START disable copy paste -->

Keywords: News, Malayalam News, National, Tech Mahindra, Recruitment , Jobs, IT Jobs, Tech Mahindra misses Q4FY24 estimates, to hire 6,000 freshers in FY25

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.