SWISS-TOWER 24/07/2023

High Court | കള്ളവോട് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ഹൈകോടതി; ഇരട്ട സമ്മതിദാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാട്ടി കേരള ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇരട്ടവോട് സംബന്ധിച്ച് യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മാത്രം 35,000 ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടു
കള്‍ ഉള്ളതായും അവയില്‍ 711 ഒരേ വോടര്‍ ഐഡി കാര്‍ഡുള്ള വോടര്‍മാര്‍ ഉള്ളതായും യുഡിഎഫ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈകോടതിയില്‍ ഇതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി ഇലക്ഷന്‍ കമീഷനോട് വിശദീകരണം തേടിയിരുന്നു. യുഡിഎഫിന്റെ ആക്ഷേപം പൂര്‍ണമായി നിഷേധിക്കാതെയാണ് അതിന് ഹൈകോടതിയില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ സത്യവാങ്മൂലം നല്‍കിയത്.
Aster mims 04/11/2022

High Court | കള്ളവോട് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ഹൈകോടതി; ഇരട്ട സമ്മതിദാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

യുഡിഎഫ് തെളിവായി സമര്‍പ്പിച്ച ഇരട്ട വോട്ടുകളുടെ ലിസ്റ്റ് ബന്ധപ്പെട്ട ഇലക്ടറല്‍ രെജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവയില്‍ ഇരട്ട വോട്ടുകളുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ഇരട വോട്ടുകള്‍ ചെയ്യാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമീഷന്‍ കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് ഇരട്ട വോട്ട്‌  ഉള്ളവര്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വോട്ട്‌
 ചെയ്യാതിരിക്കുവാനുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റായ അഡ്വ എം ലിജുവാണ് ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Keywords: Strict action against fake voters; Warns HC, Alappuzha, News, High Court, Fake Vote, Lok Sabha Election,  Warning, UDF, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia