Follow KVARTHA on Google news Follow Us!
ad

Grace Mark | ഇരട്ട ആനുകൂല്യം അകാഡമിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ പിന്തള്ളുന്നു; സംസ്ഥാനത്ത് സ്‌കൂള്‍ തലത്തിലുള്ള ഗ്രേസ് മാര്‍ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി

ബോണസ് മാര്‍ക് നല്‍കേണ്ടതില്ലെന്ന് തീരുമാനം School-Level, Grace Mark, Criteria, Changed, Government, Guidelines, Schools
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക് മാനദണ്ഡത്തില്‍ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍കിലാണ് പരിഷ്‌കരണം നടപ്പാക്കിയത്.

ഗ്രേസ് മാര്‍ക് മാത്രം പരിഗണിച്ചാല്‍ മതിയെന്നും ബോണസ് മാര്‍ക് നല്‍കേണ്ടതില്ലെന്നും സര്‍കാര്‍ തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അകാഡമിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.

2023- 24 അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍കുമായി ബന്ധപ്പെട്ട ഉന്നതതലയോഗ തീരുമാനപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പിച്ച പ്രൊപ്പോസല്‍ സര്‍കാര്‍ അംഗീകരിക്കുകയായിരുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ സംസ്ഥാനതല മത്സരത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ 10-ാം ക്‌ളാസില്‍ റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാര്‍ക് ലഭിക്കും.


സ്‌കൂള്‍ തലത്തില്‍ കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് അടക്കം നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയര്‍ സെകന്‍ഡറി പ്രവേശനത്തിന് ബോണസ് മാര്‍ക് കൂടി നല്‍കുന്നുണ്ട്. ഇത് അകാഡമിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

കായിക മത്സരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാര്‍ക് ഒരിക്കല്‍ നല്‍കുന്നതിനാല്‍ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാര്‍കിന്റെ അടിസ്ഥാനത്തില്‍ ബോണസ് മാര്‍ക് നല്‍കേണ്ടതില്ലെന്നും സര്‍കാര്‍ വ്യക്തമാക്കി.

Keywords: News, Kerala, Education, Thiruvananthapuram-News, School-Level, Grace Mark, Criteria, Changed, Government, Guidelines, Schools, Students, School-level grace mark criteria changed.

Post a Comment