SWISS-TOWER 24/07/2023

Scam | 'ഞാൻ എംഎസ് ധോണി, എനിക്ക് 600 രൂപ വേണം'; ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിക്കുക; നിങ്ങളെ കബളിപ്പിക്കാൻ പുതിയൊരു തട്ടിപ്പ്

 


ADVERTISEMENT

ന്യൂഡെൽഹി:  (KVARTHA) ഐപിഎൽ സീസൺ പുരോഗമിക്കുകയാണ്, ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ആവേശമാണ്. ഇത് മുതലെടുത്ത് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാൻ മെസേജിംഗ് ആപ്പുകളിലൂടെയും  സോഷ്യൽ മീഡിയയിലൂടെയും രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ കേസ് എം എസ് ധോണിയുമായി ബന്ധപ്പെട്ടതാണ്. ധോണിയെന്ന വ്യാജേന ഒരാളിൽ നിന്ന് തട്ടിപ്പുകാരൻ പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ഇത് മാത്രമല്ല, താൻ യഥാർത്ഥ ധോണിയാണെന്ന് തെളിയിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഫോട്ടോകളും മുദ്രാവാക്യങ്ങളും വരെ അയച്ചു. 
Aster mims 04/11/2022

Scam | 'ഞാൻ എംഎസ് ധോണി, എനിക്ക് 600 രൂപ വേണം'; ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിക്കുക; നിങ്ങളെ കബളിപ്പിക്കാൻ പുതിയൊരു തട്ടിപ്പ്

എന്താണ് സംഭവിച്ചത്?

ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന് 'mahi77i2' എന്ന യൂസർനെയിമുള്ള ഒരു അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചു. ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം ധോണിയുടെ സെൽഫി ആയിരുന്നു. സന്ദേശത്തിൽ, താൻ ധോണിയാണെന്നും റാഞ്ചി പരിസരത്തെ ഒരു ഗ്രാമത്തിൽ വാലറ്റും ഫോണും ഇല്ലാതെ കുടുങ്ങിപ്പോയെന്നും പറഞ്ഞു. ബസിൽ പോകാൻ 600 രൂപ ഫോൺപേ വഴി അയക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, ധോണിയുടെ പ്രശസ്തമായ 'വിസിൽ പോഡു' എന്ന ചെന്നൈ സൂപ്പർ കിംഗ്സ് (CSK) ടീമിന്റെ മുദ്രാവാക്യവും സന്ദേശത്തിൽ ഉപയോഗിച്ചു.  
എന്തുകൊണ്ട് ഇത് വ്യാജമാണ്?

ഒരു എക്‌സ് ഉപയോക്താവ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോർട് സഹിതം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. നിരവധി ഉപയോക്താക്കൾ തങ്ങൾക്ക് സംഭവിച്ച സമാന തട്ടിപ്പുകൾ പരാമർശിച്ചിട്ടുണ്ട്. സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പ് പതിവാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സമാനമായ യൂസർനെയിമും പ്രൊഫൈൽ ഫോട്ടോകളും ഉപയോഗിച്ച് തട്ടിപ്പുകാർ പലപ്പോഴും ആളുകളെ തങ്ങളുടെ ഇരകളാക്കുന്നു. ധോണിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് 'mahi7781' ആണ്. പ്രശസ്തരായ വ്യക്തികൾ സാമ്പത്തിക സഹായം ആവശ്യപ്പെടാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Keywords: News, Malayalam News, Job, Scammer, MS Dhoni, Cyber Fraud, IPL, Scammer pretends to be MS Dhoni, asks Insta user for Rs 600 to return home

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia