Follow KVARTHA on Google news Follow Us!
ad

SC Verdict | എല്ലാ വിവിപാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി; തിരഞ്ഞെടുപ്പ് കമ്മീഷന് 2 നിർദേശങ്ങൾ

ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും പരിഗണിച്ചില്ല Lok Sabha Election, ദേശീയ വാർത്തകൾ, Politics, SC Verdict
ന്യൂഡെൽഹി: (KVARTHA) ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ (EVM) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളി.


വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം, ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം സിംബല്‍ ലോഡിങ് യുണിറ്റും 45 ദിവസത്തേക്ക് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണം എന്നീ രണ്ട് നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ശേഷമാണ് കോടതി ഹർജികൾ തള്ളിയത്.

ജനാധിപത്യം എന്നത് ഐക്യം നിലനിറുത്താനുള്ളതാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ അന്ധമായി വിശ്വസിക്കാതിരിക്കുന്നത് ഒരു കാരണവുമില്ലാതെ സംശയം ജനിപ്പിക്കുമെന്നും വിധി പറയുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. പരിശോധനയിൽ ഇവിഎമ്മുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഫീസ് സ്ഥാനാർത്ഥികൾക്ക് തിരികെ നൽകുമെന്ന് സുപ്രീം കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനകം ഇവിഎം മൈക്രോകൺട്രോളറിൻ്റെ പരിശോധനയ്ക്കായി സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കാം. ഇതിനായി അവർ നിശ്ചിത ഫീസ് നൽകണം. തിരഞ്ഞെടുപ്പിൽ രണ്ടാമതോ മൂന്നാമതോ എത്തിയ സ്ഥാനാർത്ഥികളുടെ പരാതിയിൽ ഇവിഎം നിർമ്മാതാവിനോട് ഇവിഎമ്മിൻ്റെ മൈക്രോചിപ്പ് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടാം.

Keywords: News, National, New Delhi, Lok Sabha Election, Politics, SC Verdict, Election, Voting Machine, Candidate, SC rejects pleas seeking 100% verification of EVM votes with VVPAT slips.
< !- START disable copy paste -->

Post a Comment