Resignation | മറ്റൊരു പാര്‍ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദര്‍ സിങ് ലവ് ലി

 


ന്യൂഡെല്‍ഹി: (KVARTHA) മറ്റൊരു പാര്‍ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദര്‍ സിങ് ലവ് ലി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലവ് ലിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചിട്ടില്ലെന്നും അരവിന്ദ് കേജ് രിവാളിന്റെ ആം ആദ്മി പാര്‍ടിയുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും ലവ് ലി പ്രതികരിച്ചു.

ഈ വേദന എന്റേത് മാത്രമല്ലെന്ന് പറഞ്ഞ ലവ് ലി ഇത് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളുടേതുമാണെന്നും വ്യക്തമാക്കി. ഇക്കാര്യം മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഒരു കത്തിലൂടെ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് എന്റെ രാജിയെന്നുള്ള വാര്‍ത്ത കിംവദന്തി മാത്രമാണെന്നും ലവ് ലി കൂട്ടിച്ചേര്‍ത്തു.

ലവ് ലിയുടെ വാക്കുകള്‍:

ഈ വേദന എന്റേത് മാത്രമല്ല. ഇത് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളുടേതുമാണ്. ഞാന്‍ അത് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഒരു കത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് എന്റെ രാജിയെന്നുള്ള വാര്‍ത്ത കിംവദന്തി മാത്രമാണ്- എന്നും ലവ് ലി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അയച്ച കത്തില്‍, അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി എഎപി മന്ത്രിമാരെ ജയിലിലടച്ച കാര്യം ലവ് ലി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ് രിവാളിന്റെ പാര്‍ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. ഡെല്‍ഹി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയാതെയാണ് സ്ഥാനമൊഴിയുന്നതെന്നും ലവ് ലി കത്തില്‍ പറയുന്നു.

അതേസമയം, ഡെല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദര്‍ സിങ് ലവ്ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഡെല്‍ഹിക്ക് അപരിചിതരായ സ്ഥാനാര്‍ഥികളെ കൊണ്ടുവന്നതില്‍ അദ്ദേഹം അതൃപ്തനായിരുന്നു എന്നാണ് വിവരം. 

യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉള്‍പെടെ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ചകളില്‍നിന്നു തന്നെ അകറ്റി നിര്‍ത്തിയതിലും ലവ് ലി അസ്വസ്ഥനായിരുന്നു എന്നാണ് വിവരം.

Keywords: 'Not Joining Another Party': Congress Leader On Quitting Delhi Unit Post, New Delhi, News, Arvinder Singh Lovely, Resignation, Controversy, Politics, Congress, Candidates, National.

Resignation | മറ്റൊരു പാര്‍ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദര്‍ സിങ് ലവ് ലി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia