Controversy | കള്ളപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് വടകരയില്‍ ശാഫി പറമ്പില്‍ തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) കള്ളപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് വടകരയില്‍ ശാഫി പറമ്പില്‍ തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഫി പറമ്പില്‍ വന്‍ വിജയം നേടും എന്നുറപ്പായപ്പോഴാണ് നീചമായ കള്ളപ്രചാരണം അഴിച്ചു വിടാന്‍ തുടങ്ങിയത്. അവരുടെ കോട്ടകളില്‍ പോലും ശാഫി പറമ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കി.

അവിടെ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎം നേതാക്കന്മാരാണെന്നും ചെന്നിത്തല പറഞ്ഞു. പി ജയരാജന്റെ പ്രസ്താവന തന്നെ എടുത്താല്‍ മതി ആരാണ് അവിടെ വര്‍ഗീയ പ്രചാരണം നടത്തിയതെന്ന് ബോധ്യപ്പെടാനെന്നും എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ശാഫി പറമ്പില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Controversy | കള്ളപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് വടകരയില്‍ ശാഫി പറമ്പില്‍ തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഇപി ജയരാജന്‍ വിഷത്തിലും പ്രതികരിച്ചു

പാര്‍ട്ടിക്ക് ഇത്രയും അവമതിപ്പുണ്ടാക്കിയ ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കാരണം പിണറായി വിജയന് ഇപി ജയരാജനെ പേടിയാണ്. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ഇപി ജയരാജന്‍ ഇറങ്ങിവരുന്നത് അങ്കം ജയിച്ച ചേകവരെപ്പോലെയാണ്. വളരെ വിജയശ്രീലാളിതനായിട്ടാണ് അദ്ദേഹം ഇറങ്ങിവന്നത് എന്നും ചെന്നിത്തല പറഞ്ഞു.

ഒരു നടപടിയും ഇപി ജയരാജനെതിരെ ഉണ്ടാകില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഡീലാണെന്നും ഇത് രാഷ്ട്രീയമായ ഡീലാണെന്നും വ്യക്തമാക്കി. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും അഴിമതിക്കേസുകളില്‍നിന്നും രക്ഷപ്പെടാനുമുള്ള ഒരു ഡീലാണ് നടന്നുകൊണ്ടിരിക്കുന്നത്. 

ബിജെപിയുമായി സിപിഎം ഈ ഡീല്‍ തുടങ്ങിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ്. തുടര്‍ഭരണം എന്ന് പറയുന്നത് ബിജെപിയുടെ സംഭാവനയാണ്. നാലു ശതമാനം ബി ജെ പി യുടെ വോട്ട് കുറഞ്ഞപ്പോഴാണ് തുടര്‍ ഭരണം ഉണ്ടായത്. അതുകൊണ്ട് ഇപി ജയരാജന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാകില്ല.

എം എം ഹസ്സന്‍ വളരെ കാര്യക്ഷമമായിട്ടാണ് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കെപിസിസി പ്രസിഡന്റ് ഇന്‍ ചാര്‍ജ് എം എം ഹസനും, പ്രതിപക്ഷ നേതാവും പ്രചാരണസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാനും മറ്റ് എല്ലാ നേതാക്കളും ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ -മേയര്‍വിവാദത്തിലെ പ്രതികരണം

പൊതുപ്രവര്‍ത്തകരുടെ പെരുമാറ്റം മാന്യവും പൊതു സമൂഹത്തിന് മാതൃകയാകാവുന്ന തരത്തിലുമായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മേയറും ഭര്‍ത്താവായ എം എല്‍ എ യും പക്വതയോടെ പെരുമാറണമായിരുന്നു. ഒരു കെ എസ് ആര്‍ ടി സി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറാന്‍ പാടില്ലായിരുന്നു. 

അയാള്‍ എന്തുതെറ്റാണ് ചെയ്തത്. ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടത് കണ്ട എല്ലാവര്‍ക്കുമറിയാം അയാള്‍ തെറ്റുകാരനല്ലെന്ന്. തൊഴിലാളി സുഹൃത്തുക്കളുടെ പ്രയാസങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഡ്രൈവറുടെ മൊഴിപോലും രേഖപ്പെടുത്താത്തത് അംഗീകരിക്കാന്‍ കഴിയില്ല. എന്തൊരു അപമാനകരമായ സംഭവമാണ്. ഇക്കാര്യത്തില്‍ ഡ്രൈവര്‍ പ്രഥമദൃഷ്ട്യാ തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് അയാള്‍ക്ക് എതിരായ ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Keywords:   Ramesh Chennithala About Political Issues of Vadakara, Thiruvananthapuram, News, Ramesh Chennithala, Politics, Controversy, Criticism, CPM, BJP, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia