Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | വോട്ട് ചരിത്രപരമായ കടമ; മോദി- പിണറായി ഭരണ കൂടങ്ങള്‍ക്കെതിരെ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി എന്നും രമേശ് ചെന്നിത്തല

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത് Ramesh Chennithala, Lok Sabha Election, PM Narendra Modi,
തിരുവനന്തപുരം: (KVARTHA) പതിനെട്ടാം ലോക് സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.

Ramesh Chennithala About Election Result, Thiruvananthapuram, News, Ramesh Chennithala, Lok Sabha Election, Prime Minister, Narendra Modi, Chief Minister, Pinarayi Vijayan, Election Result, Kerala

ചരിത്രത്തിലെ വളരെ നിര്‍ണായക വിധിയെഴുത്താണ് ഇത്തവണ നടക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനയാണ് ബിജെപിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. 

അവരുടെ കയ്യിലെ ഉപകരണം മാത്രമാണ് നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. തുടര്‍ച്ചയായി മത വിദ്വേഷ പ്രസംഗം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. പാനൂരിലെ ബോംബ് നിര്‍മാണം മുതല്‍ ഇതു കാണുന്നുണ്ട്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വജയനോ തയാറായില്ല. പകരം പ്രതികള്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും ചെയ്തത്.

ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ് എംഎല്‍എ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്‍പിച്ച നടപടി. എംഎല്‍എയ്ക്കു നേരേ ഉണ്ടായത് ഹീനമായ വധശ്രമമാണ്. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് ഒരു നപടിയും സ്വീകരിച്ചിട്ടില്ല. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബിജെപിയും സിപിഎമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിംഗ് ആവും കേരളത്തില്‍ നടക്കുക. സമസ്ത മേഖലകളിലും വന്‍ പരാജയമായ മോദി- പിണറായി ഭരണ കൂടങ്ങള്‍ക്കെതിരെ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി.

കര്‍ണാകത്തിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകള്‍ മിക്കതും അവിടെ തെരഞ്ഞെടുക്കപ്പെട്ട ശേഷം രൂപീകരിച്ച ആദ്യ മന്ത്രിസഭാ യോഗം തന്നെ അംഗീകരിച്ചു നടപ്പാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള മുഴുവന്‍ വാഗ് ദാനങ്ങളും അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടു. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Keywords: Ramesh Chennithala About Election Result, Thiruvananthapuram, News, Ramesh Chennithala, Lok Sabha Election, Prime Minister, Narendra Modi, Chief Minister, Pinarayi Vijayan, Election Result, Kerala. 

Post a Comment