Follow KVARTHA on Google news Follow Us!
ad

Heat Stroke | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീകൃഷ്ണപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യതാപമേറ്റു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Palakkad News, Congress Worker, Sunburned, Election Campaign
പാലക്കാട്: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യതാപമേറ്റു. ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് എബ്രഹാമി(55)നാണ് സൂര്യാഘാതമേറ്റത്.

വലമ്പിലിമംഗലം മുപ്പതാംനമ്പര്‍ ബൂതില്‍ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് തോമസ് എബ്രഹാം ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയില്‍ ചികിത്സതേടി. സൂര്യാഘാതമേറ്റതിന്റെ പാടുകള്‍ പൂര്‍ണമായും മാറാത്തതിനാല്‍ തോമസ് എബ്രഹാം ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇദ്ദേഹം.


അതേസമയം, സംസ്ഥാനത്ത് ചൂട് കുറയുന്നില്ല. ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ ചൊവ്വാഴ്ച (02.04.2024) മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലാണ് ജാഗ്രത പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരും ഇതിനൊപ്പം ആശ്വാസമായി എട്ട് ജില്ലകളില്‍ വേനല്‍ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയ തോതിലുള്ള മഴയാണ് പ്രവചിക്കുന്നത്.

Keywords: News, Kerala, Kerala-News, Palakkad-News, Weather-News, Palakkad News, Congress Worker, Sunburned, Election Campaign, Palakkad: Congress worker sunburned during election campaign.

Post a Comment