Follow KVARTHA on Google news Follow Us!
ad

Railway | യാത്രക്കാർക്ക് സന്തോഷവാർത്ത! ഇനി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എവിടെനിന്നും ബുക്ക് ചെയ്യാം; പ്ലാറ്റ്ഫോം ടിക്കറ്റുകളും എടുക്കാം; റെയിൽവേ ഈ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു

സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും മതി Indian Railway, UTS App, Train, Train Ticket
ന്യൂഡെൽഹി: (KVARTHA) യാത്രക്കാർക്ക് സന്തോഷവാർത്ത പകർന്ന് ഇന്ത്യൻ റെയിൽവേ ഒരു പ്രധാന നിയന്ത്രണം നീക്കി. ഇപ്പോൾ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ യുടിഎസ് (UTS) ആപ്പ് വഴി എവിടെ നിന്നും ബുക്ക് ചെയ്യാം. യാത്രക്കാർക്ക് ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭിക്കുമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ സൗരഭ് കതാരിയയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

News, Malayalam News, National News, Indian Railway, UTS App, Train, Train Ticket.,

നേരത്തെ ടിക്കറ്റ് ബുക്കിംഗിന് 50 കിലോമീറ്റർ ദൂര നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ ആ പരിധിയാണ് എടുത്തുകളഞ്ഞത്. റെയിൽവേ യാത്രക്കാർക്ക് സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് എവിടെനിന്നും റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. പുതിയ മാറ്റങ്ങൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.

നേരത്തെ, സബർബൻ ട്രെയിനുകൾക്ക് 20 കിലോമീറ്ററും നോൺ സബർബൻ ട്രെയിനുകൾക്ക് 50 കിലോമീറ്ററും ചുറ്റളവിൽ മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഏകദേശം 25 ശതമാനം യാത്രക്കാർ ഓൺലൈനിൽ ടിക്കറ്റ് വാങ്ങാൻ യുടിഎസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്.

Keywords:  News, Malayalam News, National News, Indian Railway, UTS App, Train, Train Ticket., Now rail passengers can book unreserved & platform tickets from anywhere on app
< !- START disable copy paste -->

Post a Comment