Follow KVARTHA on Google news Follow Us!
ad

Airlines | കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കി ഡിജിസിഎ; അധിക ചാര്‍ജുകള്‍ ഈടാക്കില്ല

ഒരേ പിഎന്‍ആര്‍ നമ്പര്‍ ആണെങ്കില്‍ മാത്രമേ ഇത് ബാധകമാവുകയുള്ളു Airlines, Kids, Seet, Parent, Guardian, Complaint, National News
മുംബൈ: (KVARTHA) 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കംപനികള്‍ക്ക് നിര്‍ദേശം നല്‍കി ഡിജിസിഎ. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് അനുവദിക്കേണ്ടത്.

യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജെനറല്‍ വ്യക്തമാക്കി. കുട്ടിയുടെയും രക്ഷിതാവിന്റെയും ഒരേ പിഎന്‍ആര്‍ നമ്പര്‍ ആണെങ്കില്‍ മാത്രമേ ഇത് ബാധകമാവുകയുള്ളു. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കുന്നതിന് അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Now, airlines to ensure kids below 12 are seated with at least one parent or guardian without extra charge, Mumbai, News, Airlines, Kids, Seet, Parent, Guardian, Complaint, National News
 
മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ നിന്നുമാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ ഇടപെടല്‍. സീറ്റ് മുന്‍കൂട്ടി ബുക് ചെയ്യാതെ എത്തുന്നവര്‍ വിമാനത്താവളത്തില്‍ വച്ച് ചെക് ഇന്‍ ചെയ്യുമ്പോള്‍ അനുവദിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.

ഇന്‍ഡ്യയില്‍ മാത്രമല്ല ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഒറ്റക്ക് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നത്. അമേരിക ഉള്‍പെടെയുള്ള രാജ്യങ്ങളിലും സമാനമായ പരാതികള്‍ യാത്രക്കാര്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അമേരികന്‍ ഭരണകൂടം വിഷയത്തിലിടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.

നേരത്തെ സീറ്റ് സെലക്ട് ചെയ്യുന്നതിനായി എയര്‍ലൈന്‍ കംപനികള്‍ അധിക ചാര്‍ജ് ഈടാക്കിയിരുന്നു. ഇത് അടയ്ക്കാന്‍ തയാറാകാത്തവര്‍ക്ക് കംപനികള്‍ തീരുമാനിക്കുന്ന ഓര്‍ഡറിലാണ് സീറ്റ് ലഭിച്ചിരുന്നത്.

Keywords: Now, airlines to ensure kids below 12 are seated with at least one parent or guardian without extra charge, Mumbai, News, Airlines, Kids, Seet, Parent, Guardian, Complaint, National News.

Post a Comment