Follow KVARTHA on Google news Follow Us!
ad

Neeraj Madhav | സ്‌റ്റേജ് ഷോയ്ക്ക് ലന്‍ഡനില്‍ പോയപ്പോള്‍ സംഘാടകര്‍ അസഭ്യം പറഞ്ഞുവെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും നടന്‍ നീരജ് മാധവ്; ഒടുവില്‍ പരിപാടി റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് താരം

മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും തയാറായില്ല Actor Neeraj Madhav, Allegation, Organizers, Social Media, Criticism, Kerala News
കൊച്ചി: (KVARTHA) സ്റ്റേജ് ഷോയ്ക്ക് വേണ്ടി പോയപ്പോള്‍ ലന്‍ഡനില്‍ വച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടനും ഗായകനുമായ നീരജ് മാധവ്. സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഷോയുടെ സംഘാടകര്‍ തങ്ങള്‍ക്ക് നേരെ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് നീരജ് വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് നീരജ് തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്.

ഹൃദയവേദനയോടെയാണ് ലന്‍ഡനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ് കുറിപ്പില്‍ പറയുന്നത്. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും മോശം അനുഭവമാണ് ഇതെന്നും തന്റെ പരിപാടി കാണാന്‍ ടികറ്റ് ബുക് ചെയ്തവര്‍ റീ ഫന്‍ഡിനായി ബ്ലാക് ജാക് ഇവന്റ്‌സ് ലന്‍ഡനുമായി ബന്ധപ്പെടണമെന്നും നീരജ് പോസ്റ്റില്‍ പറയുന്നു.

Neeraj Madhav’s UK music tour ends, the star cites misconduct from organizer's and an attempt of physical assault, verbal abuse, and attempt of physical assault, Kochi, News, Actor Neeraj Madhav, Allegation, Organizers, Social Media, Criticism, Ticket, Kerala News.

നീരജ് മാധവിന്റെ കുറിപ്പ്:

ലന്‍ഡനിലെ ബ്ലാക് ജാക് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നു നടത്താനിരുന്ന ഒരു പരിപാടിക്കു വേണ്ടി പോയപ്പോള്‍ ഹൃദയഭേദകമായ ചില അനുഭവങ്ങളുണ്ടായി. അതാണ് നിങ്ങളെ ഇപ്പോള്‍ അറിയിക്കുന്നത്. സംഘാടകരുടെ മോശം പെരുമാറ്റമാണ് ഷോ റദ്ദാക്കാന്‍ കാരണമായത്.

സംഘാടകരുമായുള്ള ആശയവിനിമയത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്. ഇവരുമായി സഹകരിക്കാനും തടസ്സങ്ങള്‍ തരണം ചെയ്യാനും ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ ഞങ്ങളോട് അനാദരവോടെ പെരുമാറി.

ഡബ്ലിനില്‍ നടന്ന പരിപാടിയ്ക്ക് ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും മാനേജരും ഉള്‍പെടെയുള്ള ഞങ്ങളുടെ സംഘത്തിനു നേരെ അധിക്ഷേപകരമായ ഭാഷാപ്രയോഗമാണ് അവര്‍ നടത്തിയത്. കൂടാതെ, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു പരുക്ക് പറ്റുമായിരുന്നു.

സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ ഈ പെരുമാറ്റത്തെത്തുടര്‍ന്ന് ലന്‍ഡനിലെ മറ്റു പരിപാടികളെല്ലാം ഞങ്ങള്‍ റദ്ദ് ചെയ്തു. ഇത്തരം മോശം പെരുമാറ്റവും അനാദരവും സഹിച്ച് തുടരാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. പ്രൊഫഷനല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിലും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, നിര്‍ഭാഗ്യവശാല്‍ അത് പരിപാടിയുടെ സംഘാടകരില്‍ നിന്നുമുണ്ടായില്ല.

പക്വതയോടെയും പ്രൊഫഷനലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ സംഘാടകര്‍ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പരിപാടിയില്‍നിന്നു ഞങ്ങളെ പിരിച്ചുവിടുന്നുവെന്നു പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, വലിയ തെറ്റു കൂടിയാണ്.

ആ സാഹചര്യം പുറത്തറിയാതെ പരിഹരിക്കാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചില്ല. മാത്രവുമല്ല, ഞങ്ങളുടെയൊരു സഹപ്രവര്‍ത്തകന്‍ ലന്‍ഡനില്‍ കുടുങ്ങിയതിനാല്‍ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും സംഘാടകര്‍ തയാറായില്ല. ഇതൊക്കെ ഞങ്ങളില്‍ വലിയ ഞെട്ടലുണ്ടാക്കി. അവിടെ സംഭവിച്ചതൊന്നും അംഗീകരിക്കാനാകില്ല. അവരുടെ പെരുമാറ്റത്തിനും മോശം പ്രവണതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തുകയാണു ഞങ്ങള്‍.

സംഘാടകര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുമാനം പുലര്‍ത്താനും പ്രൊഫഷനലിസം, ഉത്തരവാദിത്തം, സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനും ശ്രമിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന പ്രിയപ്പെട്ട ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആത്മാര്‍ഥമായ നന്ദി- നീരജ് മാധവ് കൂട്ടിച്ചേര്‍ത്തു.

Keywords: Neeraj Madhav’s UK music tour ends, the star cites misconduct from organisers and an attempt of physical assault, Kochi, News, Actor Neeraj Madhav, Allegation, Organisers, Social Media, Criticism, Ticket, Kerala News.

Post a Comment