SWISS-TOWER 24/07/2023

Controversy | ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എംവി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) പ്രകാശ് ജാവഡേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധിനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍. കണ്ണൂര്‍ ഡിസി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തില്‍ പാര്‍ടിയുടെ നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കമ്യുണിസ്റ്റുകാര്‍ പാലിക്കേണ്ട നയവും നിലപാടുമാണ് പിണറായി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Controversy | ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എംവി ജയരാജന്‍

കോണ്‍ഗ്രസിന്റെ നേതൃ നിരയിലുള്ളവര്‍ ബിജെപിയിലേക്ക് പോവുകയാണ്. ഇതു മറച്ചു പിടിക്കാനാണ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. എല്ലാവരും ഒരുപോലെ ഇരിക്കട്ടെ എന്നാക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അന്തര്‍ ധാരയുണ്ടായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് അതു കൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ മൊഴി കെ സുധാകരന്‍ ഏറ്റെടുക്കുന്നതെന്നും എംവി ജയരാജന്‍ പറഞ്ഞു.

Keywords: MV Jayarajan says EP's statement did not influence the election, Kannur, News, MV Jayarajan, Statement, Lok Sabha Election, Controversy, Politics, CPM, Congress, BJP, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia