Life Imprisonment | തളിപ്പറമ്പില്‍ സഹപ്രവര്‍ത്തകനെ വാക് തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

 


കണ്ണൂര്‍: (KVARTHA) തളിപറമ്പ് തൃച്ഛം ബരത്ത് വാടക ക്വാര്‍ടേഴ്‌സില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സഹപ്രവര്‍ത്തകനെ വാക് തര്‍ക്കത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ സുഹ്യത്തും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ രത്തന്‍ മണ്ഡലി(49)നെ തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധികതടവ് അനുഭവിക്കണം.

Life Imprisonment | തളിപ്പറമ്പില്‍ സഹപ്രവര്‍ത്തകനെ വാക് തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എവി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ മൂന്നി നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് തൃച്ഛംബരം ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന റസിഡന്‍ഷ്യല്‍ ഫ് ളാറ്റില്‍(ഇന്നത്തെ അനുഗ്രഹ അപാര്‍ട്മെന്റ്) കോണ്‍ക്രീറ്റ് സെന്‍ട്രിംഗ് ജോലിക്കായി എത്തിയ പശ്ചിമ ബംഗാള്‍ സൗത് 24 ഫര്‍ഗാന സ്വദേശിയായ സുബ്രതോ മണ്ഡലി(30)നെ സഹതൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോയ തക്കം നോക്കി വൈകിട്ട് 6.15 ഓടെ കയ്യില്‍ കരുതിയ സ്റ്റീല്‍ ബ്ലേഡ് കൊണ്ട് സുബ്രതോ മണ്ഡലിന്റെ കഴുത്തിന് മുന്‍വശം കുറുകെ മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തൊഴില്‍ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് കുറ്റപത്രം.

തളിപ്പറമ്പ് എ എസ് ഐ ആയിരുന്ന പ്രേമരാജനാണ് ഇന്‍ക്വസ്റ്റ് നടത്തി കേസെടുത്തത്. തളിപ്പറമ്പ് എസ് ഐയായിരുന്ന അനില്‍ കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അന്നത്തെ സിഐ എവി ജോണ്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

Keywords: Murder Case Accused sentenced to life imprisonment, Kannur, News, Murder Case, Life Imprisonment, Court, Judge, Police, Crime, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia