SWISS-TOWER 24/07/2023

JioCinema | ഇനി പ്രതിദിനം ഒരു രൂപ നിരക്കിൽ ജിയോസിനിമ പ്രീമിയം ഉപയോഗിക്കാം! വമ്പൻ പ്രഖ്യാപനവുമായി കമ്പനി; നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുമായുള്ള മത്സരം കടുപ്പിക്കുന്നു

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ജിയോസിനിമ പ്രീമിയം സബ്‌സ്ക്രിപ്ഷൻ നിരക്കിൽ വലിയ കുറവ് വരുത്തി. ജിയോസിനിമ പ്രീമിയം ഇപ്പോൾ പ്രതിമാസം 29 രൂപയ്ക്ക് ലഭ്യമാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഒരു ദിവസത്തേക്ക് ഒരു രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് പ്രീമിയം കണ്ടെന്റ് ആസ്വദിക്കാനാകും.

JioCinema | ഇനി പ്രതിദിനം ഒരു രൂപ നിരക്കിൽ ജിയോസിനിമ പ്രീമിയം ഉപയോഗിക്കാം! വമ്പൻ പ്രഖ്യാപനവുമായി കമ്പനി; നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുമായുള്ള മത്സരം കടുപ്പിക്കുന്നു

 ഒരേസമയം നാല് വ്യത്യസ്ത ഉപകരണങ്ങളിൽ സ്ട്രീം ചെയ്യണമെങ്കിൽ 89 രൂപ വിലയുള്ള 'ഫാമിലി പ്ലാൻ' എടുക്കേണ്ടി വരും. ഈ വിലക്കുറവ് നിലവിലുള്ള സ്ട്രീമിംഗ് ഭീമന്മാരായ നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുമായി ശക്തമായ മത്സരത്തിനുള്ള നീക്കമായാണ് വിലയിരുത്തുന്ന

ഇന്ത്യയിലെ ഡിജിറ്റൽ വിനോദ വിപണിയിൽ കൂടുതൽ വിപണി വിഹിതം നേടാനുള്ള ശ്രമത്തിലാണ് ജിയോ സിനിമ. പ്രീമിയം സബ്‌സ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ ചലച്ചിത്രങ്ങൾ, വെബ് സീരീസുകൾ എന്നിവയിലേക്കുള്ള ആക്സസ് ഉൾപ്പടെ നിരവധി പ്രയോജനങ്ങൾ ലഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ടൂർണമെൻ്റ് സൗജന്യമായി സ്ട്രീം ചെയ്യുന്നതിലൂടെ ജിയോസിനിമ ജനപ്രീതി നേടിയിട്ടുണ്ട്.

Keywords:  News, Malayalam News, National, JioCinema, Netflix, Amazon Prime, Entertainment, Mukesh Ambani's JioCinema cuts premium price to nearly ₹1/day, intensifies competition with Netflix, Amazon Prime
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia