Court | മാസപ്പടി വിവാദത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് മാത്യു കുഴല്‍നാടന്‍; ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ നിര്‍ദേശിച്ച് നീതിന്യായപീഠം

 


തിരുവനന്തപുരം:(KVARTHA) മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മുന്‍ നിലപാടില്‍ നിന്നും മാറി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍.

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോടതി നേരിട്ടു കേസെടുത്താല്‍ മതിയെന്നാണു ആവശ്യം. എന്നാല്‍ ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ മാത്യു കുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിലപാട് മാറ്റത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ ഈ മാസം 12ന് കോടതി വിധിപറയും.

Court | മാസപ്പടി വിവാദത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് മാത്യു കുഴല്‍നാടന്‍; ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ നിര്‍ദേശിച്ച് നീതിന്യായപീഠം
 
അതേസമയം, ഹര്‍ജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരിക്കുകയാണെന്നു വിജിലന്‍സിനായി ഹാജരായ പ്രോസിക്യൂടര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു കോടതി കേസില്‍ വിധി പറയുന്നത് ഏപ്രില്‍ 12ലേക്ക് മാറ്റുകയായിരുന്നു.

സേവനങ്ങളൊന്നും നല്‍കാതെയാണു സിഎംആര്‍എലില്‍നിന്നു വീണ പണം കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടിയാണു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയത്. കേസെടുക്കാന്‍ വിജിലന്‍സ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉള്‍പെടെ ഏഴു പേരാണ് കേസിലെ എതിര്‍കക്ഷികള്‍.

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എലുമായി കരാറിലേര്‍പ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

Keywords: Mathew Kuzhalnadan says court should file case directly against the accused in the Masapadi controversy, Thiruvananthapuram, News, Politics, Mathew Kuzhalnadan, Court, Criticized, Masapadi Controversy, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia