SWISS-TOWER 24/07/2023

Doctor's Death | മേപ്പാടി മെഡികല്‍ കോളജിലെ യുവ ഡോക്ടറുടെ മരണത്തിന് പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്ന് സൂചന

 


ADVERTISEMENT

കല്‍പറ്റ: (KVARTHA) മേപ്പാടി മെഡികല്‍ കോളജിലെ യുവ ഡോക്ടറുടെ മരണത്തിന് പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്ന് സൂചന. ഞായറാഴ്ച വൈകിട്ടാണ് ജെനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെഇ ഫെലിസ് നസീറിനെ (31) ആശുപത്രി കാംപസിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിരുന്നില്ല.

കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടന്‍ വീട്ടില്‍ നസീറിന്റെ മകളാണ് ഫെലിസ്. ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്‌സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. സഹോദരന്‍ ശാനവാസും ഗള്‍ഫിലാണ്. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.

Doctor's Death | മേപ്പാടി മെഡികല്‍ കോളജിലെ യുവ ഡോക്ടറുടെ മരണത്തിന് പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്ന് സൂചന



സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ആറ് മാസം മുമ്പാണ് ഫെലിസ് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. മുന്‍ ഭര്‍ത്താവും ഡോക്ടറാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇയാളുമായി ഫെലിസിനു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിട്ടുണ്ട്.

തെക്കന്‍ ജില്ലയില്‍ നിന്നാണ് ഇവര്‍ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായും കോഴിക്കോട് എത്തി ഫറോക്കില്‍ വീട് വാങ്ങിയത്. മെഡികല്‍ കോളജ് കാംപസിലായിരുന്നു താമസം. അതുകൊണ്ടുതന്നെ സമീപവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. 

ഫറോക്കിലെ വീട്ടില്‍ വല്ലപ്പോഴുമേ ഇവര്‍ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Marital problems are behind the death of young doctor of Meppadi Medical College, Wayanad, News, Doctor's Death, Police, Probe, Devorce, Found Dead, Obituary, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia