LPG Price | ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാചകവാതക വില 30 രൂപ കുറച്ചു; 2 മാസത്തിനിടെ കൂട്ടിയത് 41 രൂപ!

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കണ്ണില്‍ പൊടിയിടാന്‍ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന്റെ വിലയാണ് 30.50 രൂപ കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. രണ്ട് മാസത്തിനിടെ രണ്ട് തവണയായി 41.50 രൂപ വര്‍ധിപ്പിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ 30.50 രൂപ കുറച്ചിരിക്കുന്നത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.

LPG Price | ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാചകവാതക വില 30 രൂപ കുറച്ചു; 2 മാസത്തിനിടെ കൂട്ടിയത് 41 രൂപ!

അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്നതിനുള്ള ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല. ഫെബ്രുവരിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന് 15 രൂപയും മാര്‍ചില്‍ 25 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡെല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിന്‍ഡറിന്റെ പുതുക്കിയ വില. അഞ്ച് കിലോ സിലിന്‍ഡറിന്റെ വില ഏഴ് രൂപ അമ്പത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു.

Keywords: News, National, National-News, Business-News, LPG, Price Cut, Prices of 19-kg, Commercial, 5 kg FTL, Cylinders cut, Lok Sabha Elections, Reduced, Cheaper, Commercial, Cooking Gas, LPG Price Cut: Prices of 19-kg commercial, 5 kg FTL cylinders cut ahead of Lok Sabha elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia