Follow KVARTHA on Google news Follow Us!
ad

Tiger | വയനാട് ജില്ലയിലെ പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ഇറങ്ങിയതായി പ്രദേശവാസികള്‍; 2 പശുക്കിടാങ്ങളെ പിടിച്ചു

കര്‍ണാടക കാടുകളില്‍ നിന്ന് എത്തിയതാകാം എന്നാണ് വിലയിരുത്തല്‍ Tiger, Forest, Natives, Kerala News
കല്‍പറ്റ: (KVARTHA) വയനാട് ജില്ലയിലെ പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ഇറങ്ങിയതായി പ്രദേശവാസികള്‍. കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെ കടുവ പിടിച്ചു. ഒന്നരമാസം പ്രായമുള്ള പശുക്കളെയാണ് പിടിച്ചത്. പശുക്കളെ മേയാന്‍ വിട്ടതായിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Local residents says tiger landed at Pulpally Sitamount in Wayanad district, Wayanad, News, Tiger, Forest, Natives, Trap, Investigation, Kalappuraikal Joseph, Kerala News


തൊട്ടപ്പുറത്തെ കര്‍ണാടക കാടുകളില്‍ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളന്‍കൊല്ലിയില്‍ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വര്‍ഷം അഞ്ചു കടുവകള്‍ വയനാട്ടില്‍ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

Keywords: Local residents says tiger landed at Pulpally Sitamount in Wayanad district, Wayanad, News, Tiger, Forest, Natives, Trap, Investigation, Kalappuraikal Joseph, Kerala News.

Post a Comment