Courses | ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികൾ പോലെ കേരളത്തിലെ സർവകലാശാലകളുടെ നിലവാരവും മാറേണ്ടിയിരിക്കുന്നു

 



റോയി സ്ക്കറിയ

(KVARTHA) ഞാൻ ഉപ്പു തറയിൽ പഠിപ്പിച്ച കുട്ടിയാണ് സന ഫാത്തിമ. ഇപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി എസ് സി ബയോളജിക്കൽ സയൻസ് ഓണേഴ്സ് ഡിഗ്രി ചെയ്യുന്നു. സി യു ഇ ടി (CUET) എഴുതിയാണ് അഡ്മിഷൻ ലഭിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തിയത് ഞാനാണ് എന്നാണ് സനയുടെ വാദഗതി. സന്തോഷം. ഡൽഹി യൂണിവേഴ്സിറ്റിയിലെ കോഴ്സുകളെക്കുറിച്ച് സംസാരിക്കാറുണ്ട്. വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡിഗ്രി പഠനം രണ്ടുവിധത്തിലാണ്. ഒരു പ്രോഗ്രാം കോഴ്സും ഓണേഴ്സ് കോഴ്സും. പ്രോഗ്രാം കോഴ്സ് മൂന്നുവർഷം. ഓണേഴ്സ് കോഴ്സ് നാലുവർഷം. ഓണേഴ്സ് കോഴ്സിന്‍റെ മൂന്നാം വർഷം നിങ്ങൾക്ക് ഡിഗ്രി ലഭിക്കും. നാലാം വർഷത്തിന് ശേഷം നേരിട്ട് പിഎച്ച്ഡിക്ക് അപേക്ഷ നൽകാം.
  
Courses | ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികൾ പോലെ കേരളത്തിലെ സർവകലാശാലകളുടെ നിലവാരവും മാറേണ്ടിയിരിക്കുന്നു

നിങ്ങളുടെ കോഴ്സിനെ അടിസ്ഥാനമാക്കി മൂന്ന് കോർ പേപ്പർ ഉണ്ട്. കൂടാതെ നാല് അഡീഷണൽ പേപ്പേഴ്സ് ഉണ്ട്. അഡീഷണൽ പേപ്പേഴ്സ് വളരെ ഗംഭീരമാണ്. അഡീഷണൽ പേപ്പറുകളുടെ ലിസ്റ്റ് ഒന്ന് കാണേണ്ടത് തന്നെയാണ്. (1. General elective (GE) 2. Ability enhancement course (AEC) 3. Skill enhancement course (SEC) 4. Value additional course (VAC)). ജനറൽ ഇലക്റ്റീവിൽ കോഴ്സുകളുടെ ഒരു നിര തന്നെയാണ്. ഫിസിക്സ് , കെമിസ്ട്രി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇലക്ട്രോണിക്സ്, സോഷ്യോളജി, തമിഴ് ഹിന്ദി സംസ്കൃതം..... ലിസ്റ്റ് നീളുകയാണ്. സയൻസ് കോഴ്സ് എടുത്ത ഒരു കുട്ടിക്ക് പോലും താല്പര്യമുണ്ടെങ്കിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ സാധിക്കും.

സ്കിൽ എൻഹാൻസ്മെൻറ് കോഴ്സ്, വാല്യൂ അഡിക്ഷൻ കോഴ്സ് തുടങ്ങിയവ ചെയ്തു കഴിയുമ്പോൾ ഒരു കുട്ടിയുടെ എംപ്ലോയബിലിറ്റി സ്കിൽ കൂടും. തീർച്ചയായും ഡിഗ്രി പഠനത്തിനുശേഷം ജോലി നിങ്ങളെ തേടിവരും. യൂണിവേഴ്സിറ്റികൾ മാറുകയാണ്. കേരളത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ വളരെ സ്ലോയാണ്. നമ്മൾക്ക് ചർച്ചകളിലാണ് താല്പര്യം. ഇതൊക്കെ കാണുമ്പോൾ നമ്മുടെ യൂണിവേഴ്സിറ്റികളെ കിണറ്റിൽ എറിയാൻ തോന്നും! സന ഫാത്തിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. മിടുക്കി. ഉയരങ്ങളിലേക്ക് എത്തട്ടെ. ഡിഗ്രി പഠനത്തിന് താല്പര്യമുള്ള കുഞ്ഞുങ്ങൾ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കട്ടെ.
  
Courses | ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികൾ പോലെ കേരളത്തിലെ സർവകലാശാലകളുടെ നിലവാരവും മാറേണ്ടിയിരിക്കുന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia