Cooker Exploded | കോഴിക്കോട് പ്രഷര്‍ കുകര്‍ പൊട്ടിത്തെറിച്ച് 2 പേര്‍ക്ക് പരുക്കേറ്റു; അപകടം ഹോടെലില്‍ പാചകത്തിനിടെ

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) പാചകത്തിനിടെ പ്രഷര്‍ കുകര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹോടെലില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് സംഭവം. ജീവനക്കാരായ വലിയമങ്ങാട് സ്വദേശി ദേവി (42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ് (38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോടെല്‍ സെവന്റീസിലാണ് അപകടമുണ്ടായത്. ദേവിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്. ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ കുകര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Cooker Exploded | കോഴിക്കോട് പ്രഷര്‍ കുകര്‍ പൊട്ടിത്തെറിച്ച് 2 പേര്‍ക്ക് പരുക്കേറ്റു; അപകടം ഹോടെലില്‍ പാചകത്തിനിടെ

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇരുവരെയും ഉടന്‍തന്നെ സമീപത്തെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. മുഖത്തും നെഞ്ചിലും കൈകളിലും ഉള്‍പെടെ ഗുരുതരമായി പരുക്കേറ്റതിനാല്‍ ദേവിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kozhikode-News, Local-News, Kozhikode News, Two Injured, Pressure Cooker, Exploded, Cooking, Hotel, Hospital, Treatment, Kozhikode: Two injured as pressure cooker exploded while cooking in hotel.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia