District Collector | വോടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമെന്ന് കളക്ടര്‍; വോടര്‍ക്കെതിരെ നിയമ നടപടി

 


കോഴിക്കോട്: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് ദിവസമുയര്‍ന്ന വോടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. നോര്‍ത് മണ്ഡലത്തിലെ 17-ാം നമ്പര്‍ ബൂതിലാണ് പരാതി ഉയര്‍ന്നത്.

ഒരു ചിഹ്നത്തില്‍ ചെയ്ത വോട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോടറുടെ പരാതിയെ തുടര്‍ന്നാണ് ടെസ്റ്റ് വോട് നടത്തിയത്. ടെസ്റ്റ് വോടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. ഇതോടെ തെറ്റായ പരാതി ഉന്നയിച്ച വോടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

District Collector | വോടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമെന്ന് കളക്ടര്‍; വോടര്‍ക്കെതിരെ നിയമ നടപടി

അതേസമയം, കോഴിക്കോട് നോര്‍ത് നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂതില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

Keywords: News, Kerala, Politics, Election-News, Kozhikode-News, Wrong Complaint, Lok Sabha Election, Election, Voting Machine, Irregularity, Legal Action, Voter, Kozhikode Collector, Snehil Kumar Singh IAS, Kozhikode collector about wrong complaint on Electronic Voting Machine Irregularity.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia